Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

നിങ്ങൾ മാസായിട്ട് ഉദേശിച്ചത് ആണെങ്കിൽ സംഭവം നല്ല കോമഡിയായിട്ടുണ്ട്, മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങളിൽ പിറന്ന അബദ്ധ ഡയലോഗ്

by Brave India Desk
Dec 29, 2025, 03:51 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മമ്മൂട്ടിയും മോഹൻലാലും, മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയപ്രതിഭകൾ ആണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇവരുടെ മറ്റൊരു പ്രത്യേകത ലോക സിനിമയിൽ തന്നെ ഇത്രയധികം സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച മറ്റൊരു സൂപ്പർതാര ജോഡി ഉണ്ടാകില്ല എന്നതാണ്. ഇരുവരും ചേർന്ന് 55-ലധികം സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

‘പടയോട്ടം’ (1982) എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിക്കുന്നത്. ഇതിൽ മമ്മൂട്ടിയുടെ മകനായിട്ടാണ് മോഹൻലാൽ അഭിനയിച്ചത്. ഇവർ ഒന്നിച്ച നരസിംഹം, ഹരികൃഷ്ണൻസ്, നമ്പർ 20 മദ്രാസ് മെയിൽ, വാർത്ത, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയവ ഇന്നും പ്രേക്ഷകർ ആഘോഷിക്കുന്നവയാണ്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഇന്ന് വലിയ തിരക്കുള്ള നായകന്മാർ ഒകെ ആണെങ്കിലും കഷ്ടപാടുകളിലൂടെ വളർന്നുകയറി വന്ന ഇരുവരും ഇത്രയധികം നാളുകൾ താര സിംഹാസനത്തിൽ ഇരുന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ അധ്വാനം വലുതായിരുന്നു. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ഇവരുടെ ചില മാസ് പാദങ്ങളിൽ അബദ്ധത്തിൽ ആണെങ്കിലും പിറന്ന, ഇന്ന് ട്രോളന്മാർ ആഘോഷമാക്കുന്ന ചില ഡയലോഗുകൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ എഴുതിയ ആളുകൾ ഈ നായകന്മാരെ ഒന്ന് കളിയാക്കിയേക്കാം എന്ന ഉദ്ദേശത്തിലാണോ ഇതൊക്കെ എഴുതിയത് എന്ന് ആരായാലും ഒന്ന് സംശയിക്കുകയും ചെയ്യും.

മമ്മൂട്ടിയെ നായകനാക്കി പി. പ്രമോദ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു മാസ്സ് ആക്ഷൻ കോമഡി ചിത്രമായിരുന്നു ‘തസ്‌ക്കരവീരൻ’. അറക്കളം ബേബി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആയ ലുക്കും മാസ്സ് പ്രകടനവുമാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം. സിനിമയിൽ മമ്മൂട്ടി ഒരുപാട് മാസ് ഡയലോഗ് ഒകെ അടിക്കുന്നുണ്ടെങ്കിലും അതിൽ ഷീല മമ്മൂട്ടിയോട് പറയുന്ന ഒരു ഡയലോഗ് ആകെ ഒരു കളിയാക്കൽ പോലെയോ അല്ലെങ്കിൽ ഒരു വൃത്തികേട് പോലെയോ നമുക്ക് ഫീൽ ചെയ്യാം”നീ തന്തക്ക് പിറന്നവൻ അല്ലേടാ, തന്തേടെ തന്തക്ക് പിറന്നവനാ” . മുത്തശ്ശന്റെ പാരമ്പര്യവും ആ തന്റേടവുമാണ് നിനക്ക് ഉള്ളതെന്ന് ആണ് അവർ ഉദേശിച്ചത് എങ്കിലും ആ ഡയലോഗ് എഴുതിവെച്ച രീതി മോശമായിപ്പോയി.

മമ്മൂട്ടിക്ക് മാത്രമല്ല മോഹൻലാൽ പടങ്ങളിലുമുണ്ട് ഇത്തരത്തിൽ ചീറ്റിപോയ ഡയലോഗ്. മോഹൻലാലിനെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘കോളേജ് കുമാരൻ. ഒരു ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ലാലിന്റെ മാസ്സ് ഇമേജും കോമഡിയും ചേർത്താണ് നിർമ്മിച്ചത്. ചിത്രത്തിൽ പല ഭാഗത്തും മോഹൻലാൽ ഐലവ്യു എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കുന്നുണ്ട്. സ്ഥാനത്തും അസ്ഥാനത്തും പറയുന്ന ഈ ഡയലോഗ് അരോചകം ആണെങ്കിലും കോമഡി അവിടെയല്ല. സിനിമയിൽ വില്ലനായ സിദ്ധിഖ് കഥാപാത്രം ഒരു വലിയ തെറി വിളിക്കുമ്പോൾ ” എന്തോ എന്നെ വിളിച്ചോ ” എന്നാണ് ലാൽ കഥാപാത്രത്തെ ചോദിക്കുന്നത്.

Tags: MammootyMOHANLAL
Share
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies