പത്തനംതിട്ട : വനത്തിൽ കുടുങ്ങിയ ശബരിമല തീർത്ഥാടകർക്ക് രക്ഷയായി എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം . തമിഴ്നാട്ടിൽ നിന്നും ശബരിമലയിലേക്ക് എത്തിയ തീർത്ഥാടകരായിരുന്നു വനത്തിൽ കുടുങ്ങിയത്. പുല്ലുമേട് കാനന പാത വഴി സന്നിധാനത്തേക്ക് വരുന്നതിനിടെയാണ് ഇവർ വനത്തിനുള്ളിൽ കുടുങ്ങി പോയത്.
തമിഴ്നാട്ടിൽ നിന്നും എത്തിയ 32 അംഗ സംഘമായിരുന്നു വനത്തിനുള്ളിൽ കുടുങ്ങി പോയത്. സംഘത്തിലെ മൂന്ന് പേർക്ക് നടക്കാൻ കഴിയാതെ വന്നതോടെയാണ് തീർത്ഥാടകർ വനത്തില്‍ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് എൻഡിആർഎഫും ഫയർഫോഴ്സും പൊലീസും ചേർന്ന് ഇവരെ രക്ഷിച്ച് സന്നിധാനത്ത് എത്തിച്ചു.
സന്നിധാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകര്‍ കുടുങ്ങിയത്. വിവരമറിഞ്ഞ് എത്തിയ എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം ശാരീരിക അസ്വസ്ഥത ഉള്ളവരെ ചുമന്നുകൊണ്ട് സന്നിധാനത്തേക്ക് എത്തിച്ചു. സംഘത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post