ന്യൂഡൽഹി : ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്. ഇന്ത്യ-കരീബിയൻ കമ്മ്യൂണിറ്റി ഉച്ചകോടിയുടെ സഹ അദ്ധ്യക്ഷൻ, ഉഭയകക്ഷി ചർച്ചകൾ നടത്തുകയും, ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചത്.
17 വർഷത്തിനിടെയാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിലെത്തിയത്. അവിടെ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്തു. സന്ദർശന വേളയിൽ, അദ്ദേഹത്തിന് നൈജീരിയയുടെ ദേശീയ അവാർഡായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി.
നൈജീരിയയിൽ നിന്ന്, പ്രധാനമന്ത്രി ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലേക്ക് പോയി . അവിടെ അദ്ദേഹം സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവരുൾപ്പെടെ ആഗോള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി . മറ്റ് പല ലോകനേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി.
തുടർന്ന് പ്രധാനമന്ത്രി ഗയാനയിലേക്ക് പോയി. 50 വർഷത്തിലേറെയായി കരീബിയൻ രാഷ്ട്രത്തിലേക്കുള്ള ഒരു ഇന്ത്യൻ രാഷ്ട്രത്തലവന്റെ ആദ്യ സന്ദർശനമായിരുന്നു ഇത്. കരീബിയൻ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്ത രണ്ടാമത്തെ ഇന്ത്യ-കാരികോം ഉച്ചകോടിയിൽ അദ്ദേഹം സഹ അദ്ധ്യക്ഷനായിരുന്നു. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിക്ക് ഗയാന പ്രസിഡന്റ് ഇർഫാൻ അലി രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ സമ്മാനിച്ചു.
Discussion about this post