ചെന്നൈ: വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ വീട്ടിൽ പ്രസവം നടത്തി യുവതി. ചെന്നൈയിലെ ദമ്പതിമാരാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ വീട്ടിൽപ്രസവം നടത്തിയത്. വീട്ടിൽ വച്ച് പ്രസവിക്കുന്നതിനെ കുറിച്ചുള്ള അനുഠഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്ന ഹോം ബെർത്ത് എക്‌സ്പീരിയൻസ് എന്നൊരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ പ്രസവം നടത്തിയത്.
മുപ്പത്താറുകാരനായ മനോഹരനും ഭാര്യ സുകന്യ(32)യുമാണ് വീട്ടിൽ പ്രസവം നടത്തിയത്. നന്ദമ്പാക്കത്തിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. നവംബർ 17-നാണ് സുകന്യ കുഞ്ഞിനെ വീട്ടിൽ പ്രസവിച്ചത്. വിവരം അറിഞ്ഞ പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസർ കുന്റത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ, പോലീസ് ദമ്പതികളെ ചോദ്യം ചെയ്തപ്പോഴാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തറിഞ്ഞത്. എട്ടും നാലും പ്രായമുള്ള രണ്ടു പെൺമക്കളുടെ മാതാപിതാക്കളാണ് ഇവർ.
സുകന്യ മൂന്നാമതും ഗർഭിണി ആയപ്പോൾ ഇവർ ആശുപത്രിയിൽ പോയുള്ള വൈദ്യപരിശോധനകൾ പൂർണമായി ഒഴിവാക്കിയിരുന്നു. മനോഹരനായിരുന്നു പ്രസവമെടുത്തത്. സുകന്യയും മനോഹരനും അംഗങ്ങളായ ഹോം ബെർത്ത് എക്സ്പീരിയൻസസ് വാട്‌സ്ആപ്പ് കൂട്ടായ്മയിൽ ആയിരത്തിലധികം അംഗങ്ങളാണുള്ളത്.
Discussion about this post