വാഷിംഗ്ടൺ : യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. പിറന്നാൾ ആഘോഷത്തിന് ഇടയിൽ അബദ്ധത്തിൽ സ്വയം വെടിയുതിർക്കുകയായിരുന്നു. യുഎസിലെ അറ്റ്‌ലാൻ്റയിൽ ആണ് സംഭവം നടന്നത്. 23 വയസ്സുകാരനായ ആര്യൻ റെഡ്ഡി ആണ് വെടിയേറ്റ് മരിച്ചത്.
തെലങ്കാന സ്വദേശിയാണ് മരിച്ച ആര്യൻ. നവംബർ 13 ന് അറ്റ്ലാൻ്റയിലെ വീട്ടിൽ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ ആര്യൻ റെഡ്ഡി സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് അറ്റ്ലാന്റ പോലീസ് വ്യക്തമാക്കി. ഉടൻതന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതുതായി വാങ്ങിച്ച വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്കിൽ നിന്നുമാണ് ആര്യന് അബദ്ധത്തിൽ വെടിയേറ്റത്.
അറ്റ്ലാൻ്റയിലെ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ മാസ്റ്റർ ഓഫ് സയൻസ് വിദ്യാർത്ഥിയായിരുന്നു ആര്യൻ. തെലങ്കാനയിലെ ഭുവനഗിരി ജില്ലയിലെ പെദ്ദറാവു പള്ളി സ്വദേശിയാണ് അദ്ദേഹം. ഉപരിപഠനത്തിനായാണ് ആര്യൻ യുഎസിൽ എത്തിയിരുന്നത്.
Discussion about this post