എറണാകുളം: കൈക്കൂലി കേസിൽ എറണാകുളം അസിസ്റ്റന്റ് ലേബർ കമ്മീഷണർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാർ ആണ് അറസ്റ്റിലായത്. കൈക്കൂലി വാങ്ങുന്നതിനിടെ ഇയാൾ വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിൽ ആകുകയായിരുന്നു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ ആയിരുന്നു ഇയാൾ കൈക്കൂലി വാങ്ങിയത്. സംഭവം സമയം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രദേശത്ത് എത്തുകയായിരുന്നു. 20,000 രൂപയായിരുന്നു കൈക്കൂലിയായി വാങ്ങിയത്.
കൈക്കൂലിയായി അജിത് കുമാർ വാങ്ങിയ പണം ഉദ്യോഗസ്ഥർ കണ്ടെടുത്തു. സംഭവത്തിന് പിന്നാലെ ഇയാളുടെ കൊച്ചിയിലെ വീട്ടിലും ഓഫീസിലും പരിശോധന തുടരുകയാണ്.
Discussion about this post