കണ്ണൂർ: സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. എൻ പ്രസന്നയെയാണ് സിപിഐ പുറത്താക്കിയത്. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.
മാടായി പഞ്ചായത്ത് ആറാം വാർഡിലേക്ക് ആണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി ധാരണക്കും മുന്നണി മര്യാദക്കും നിരക്കാത്ത നടപടിയാണ് പ്രസന്നയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇതേതുടർന്നാണ് പാർട്ടിയുടെ അംഗത്വം അടക്കം എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്ന് സിപിഐ മാടായി ലോക്കൽ സെക്രട്ടറി പറയുുന്നത്.
Discussion about this post