ആരാധകർക്ക് ഏറെ ഞെട്ടലുണ്ടാക്കുന്ന വാർത്തയായിരുന്നു സംഗീത സംവിധായകൻ എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവിന്റെയും വേർപിരിയൽ പ്രഖ്യാപനം. 29 വർഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. വൈകാരിക പ്രശ്‌നങ്ങൾ മൂലമാണ് ഇരുവരും വേർപിരിയുന്നതെന്നാണ് വിവരം. തന്റെ അഭിഭാഷക മുഖാന്തരം സൈറ ബാനുവാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്. വൈകാരികമായ സംഘർഷങ്ങളെ തുടർന്ന് ഒത്തുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഏറെ വേദനയോടെ എടുത്ത തീരുമാനമാണെന്നാണ് അഭിഭാഷക മുഖേന സൈന ബാനു വ്യക്തമാക്കിയത്. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണം എന്ന് പറഞ്ഞ് മകൻ അമീനും എത്തിയിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് 1728-2000 കോടിയാണ് എആർ റഹ്‌മാന്റെ ഏകദേശ ആസ്തി. എന്നാൽ ഈ സ്വത്തിന് മേൽ സൈറ ബാനു ജീവനാംശം ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ലോസ് ഏഞ്ചൽസിലും ചെന്നൈയിലുമുൾപ്പെടെ 30 ലക്ഷം കോടി ഡോളറിന്റെ വീടുകൾ, ആഡംബര സ്റ്റുഡിയോകൾ എന്നിവയും നിരവധി ആഡംബര വാഹനങ്ങളും ഒക്കെ സ്വന്തമായുണ്ട്. ലോസ് ഏഞ്ചൽസിലെ അപ്പാർട്ട്‌മെന്റിൽ കോടികളാണ് റഹ്‌മാൻ നിക്ഷേപിച്ചത്. 2010-ൽ വാങ്ങിയ അപ്പാർട്ട്മന്റ് വീടായി മാത്രമല്ല മ്യൂസിക് സ്റ്റുഡിയോയായുംഉപയോഗിക്കുന്നുണ്ട്. കോടമ്പാക്കത്തും സ്റ്റുഡിയോ ആയി ഉപയോഗിക്കുന്ന ഒരു ആഡംബര ബംഗ്ലാവും റഹ്‌മാനുണ്ട്.ഇവ കൂടാതെ ഇന്ത്യയിലും വിദേശത്തും മറ്റ് സംഗീത സ്റ്റുഡിയോകളും റഹ്‌മാനുണ്ട്. ചെന്നൈയിലെ അദ്ദേഹത്തിന്റെ ആദ്യ സ്റ്റുഡിയോ, പഞ്ചതൻ റെക്കോർഡ് ഇൻ, രാജ്യത്തെ ഏറ്റവും പ്രശസ്തമായ സ്റ്റുഡിയോകളിലൊന്നാണ്. സമീപത്ത് തന്നെ മറ്റൊരു അത്യാധുനിക എഎം സ്റ്റുഡിയോയും റഹ്‌മാൻ സ്വന്തമാക്കി. ദുബായിലെ പ്രശസ്തമായ ഫിർദൗസ് സ്റ്റുഡിയോ, ലണ്ടനിലെ കെഎം മ്യൂസിക് സ്റ്റുഡിയോ എന്നിവയും ഒക്കെ പോർട്ട്‌ഫോളിയോയിലുണ്ട്.നിരവധി ആഡംബരക്കാറുകളുടെ വലിയൊരു ശേഖരം തന്നെ എആർ റഹ്‌മാന് സ്വന്തമായിട്ടുണ്ട്. റോൾസ് റോയ്സ് സെഡാൻ ഗോസ്റ്റ് കാർ, ബിഎംഡബ്ല്യു 7 സീരീസ്, ഔഡി ക്യു7, മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ്, റേഞ്ചർഓവർ തുടങ്ങിയ ആഡംബര കാറുകൾ എആർ റഹ്‌മാന്റെ പക്കലുണ്ട്.
റഹ്‌മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും വിവാഹമോചനം വിനോദ വ്യവസായത്തിലെ എക്കാലത്തെയും ചെലവേറിയ വിവാഹമോചനങ്ങളിലൊന്നായി മാറുമെന്ന് ഊഹാപോഹങ്ങളുണ്ട്. സ്വത്തിന്റെ വലിയൊരു പങ്ക് തന്നെ റഹ്‌മാൻ ഭാര്യയ്ക്ക് കൈമാറേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post