കണ്ണൂർ: തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശിനി ആൻ മരിയ ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ടോടെയായിരുന്നു സംഭവം. ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹോസ്റ്റൽ അധികൃതർ ചേർന്ന് ആൻ മരിയയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേയ്ക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആൻ മരിയയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തളിപ്പറമ്പ് ലൂർദ് നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിനിയാണ് ആൻ മരിയ.
പത്തനംതിട്ടയിൽ നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആൻ മരിയയുടെ മരണം.
Discussion about this post