ഈ ലക്ഷങ്ങൾക്കും കോടികള്‍ക്കും ഒന്നും ഒരു വിലയും ഇല്ലേ എന്ന് തോന്നിപ്പിക്കുന്ന നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കാറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറിലെ ഒരു വിവാഹ ചടങ്ങിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിവാഹത്തിനായി എത്തിയ അതിഥികളുടെ മുകളിലേക്ക് കെട്ടിടത്തിന്റെ ടെറസില്‍ നിന്നും വരന്‍റെ കുടുംബം 20 ലക്ഷം രൂപയാണ് എറിഞ്ഞത് . ഒരു സംഘം ആളുകള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും പണം എറിയുന്നത് കൂടാതെ, ചിലര്‍ ജെസിബിയുടെ മുകളില്‍ കയറിയും അതിഥികളുടെ മുകളിലേക്ക് പണം എറിയുന്നത് വീഡിയോയില്‍ കാണാം. 100, 200, 500 രൂപകളുടെ നോട്ടുകള്‍ ആണ് വലിച്ചെറിയുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി. രൂക്ഷ വിമർശനമാണ് വീഡിയോയ്ക്ക് നേരെ ഉയരുന്നത്.
ആകാശത്ത് നോട്ടുകള്‍ പാറിനടക്കുന്നതും വിവാഹത്തിന് എത്തിയ അതിഥികള്‍ പണം ശേഖരിക്കാനായി തലങ്ങും വിലങ്ങും ഓടുന്നതും വീഡിയോയില്‍ കാണാം.
സിദ്ധാർത്ഥ് നഗറിലെ ദേവൽഹാവ ഗ്രാമത്തിൽ നിന്നുള്ള അഫ്സാലിന്‍റെയും അർമാന്‍റെയും വിവാഹത്തിൽ നിന്നുള്ള രംഗങ്ങളായിരുന്നു ഇത്.
Discussion about this post