പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ മുന്നേറ്റം തുടർന്ന് ബിജെപി. ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങിയപ്പോഴും ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. 858 വോട്ടുകളുടെ ഭൂരിപക്ഷം ആണ് അദ്ദേഹത്തിനുള്ളത്.
രാവിലെ എട്ട് മണിയോടെയായിരുന്നു മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ വമ്പിച്ച മുന്നേറ്റം ആയിരുന്നു കൃഷ്ണകുമാർ നടത്തിയത്. ഇവിഎം എണ്ണാൻ ആരംഭിച്ചതോടെ കൃഷ്ണകുമാറിന്റെ ഭൂരിപക്ഷം ആയിരത്തിന് മുകളിലായി. എന്നാൽ പിന്നീട് നേരിയ കുറവ് ഉണ്ടാകുകയായിരുന്നു. ഇതുവരെ 8,957 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. 7,900 വോട്ടുകളാണ് അദ്ദേഹത്തിനുള്ളത്. 5,121 വോട്ടുകളുമായി ഇടത് സ്ഥാനാർത്ഥി ഡോ.പി സരിൻ മൂന്നാം സ്ഥാനത്തുണ്ട്.
Discussion about this post