എ ആർ റഹ്‌മാൻ സൈറ ഭാനു വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ റഹ്‌മാൻ ബാൻഡ് അംഗം മോഹിനി ഡേയും ദാമ്പത്യ ബന്ധം അവസാനിപ്പിച്ചുവെന്ന വിവരം പുറത്ത് വന്നിരുന്നു. ഈ രണ്ട് വിവാഹ മോചനങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെ പറ്റി നിരവധി ചർച്ചകളാണ് ഉയർന്ന് വന്നത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് വന്നിരിക്കുകയാണ് മോഹിനി ഡേ.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെല്ലാം വെറും അഭ്യൂഹങ്ങളാണ്. തന്റെ സ്വകാര്യതയിൽ ആരും കയറി ഇടപെടരുത് . അഭിമുഖമെടുക്കാനെന്ന് പറഞ്ഞ്് പലവരും എന്നെ വിളിക്കുന്നുണ്ട്. അതിന് പിന്നിലുള്ള ഉദ്ദേശ്യം തനിക്ക് അറിയാം. കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുളളതല്ല എന്ന് മോഹിനി ഡേ സോഷ്യൽ മീഡിയയിൽ കുറിച്ചു.
എ ആർ റഹ്‌മാന്റെ സംഗീത സംഘത്തിലെ ബാസിസ്റ്റ് മോഹിനി ഡേയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന രീതിയിൽ ഗോസിപ്പുകൾക്കെതിരെ കഴിഞ്ഞ ദിവസം റഹ്‌മാന്റെ മകൻ എ ആർ അമീൻ രംഗത്ത് വന്നിരുന്നു.
എന്റെ അച്ഛൻ ഒരു ഇതിഹാസമാണ്. തന്നെ അവിശ്വസനീയമായ സംഭാവനകൾ കൊണ്ട് വർഷങ്ങളായി അദ്ദേഹം ജനങ്ങളിൽ നിന്നും സ്‌നേഹവും ബഹുമാനവും നേടിയെടുത്തു. അദ്ദേഹത്തിന്റെ പേരിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ കാണുന്നത് നിരാശാജനകമാണ്, എന്നായിരുന്നു എ ആർ അമീൻ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്.
ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. അദ്ദേഹത്തിന്റെ അന്തസ്സും നമ്മിൽ എല്ലാവരിലും അദ്ദേഹം ചെലുത്തിയ അവിശ്വസനീയമായ സ്വാധീനവും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം, എന്നും അമീൻ കൂട്ടിച്ചേർത്തു.
Discussion about this post