എറണാകുളം: ഷേക്ക് ഹാൻഡിനായി കൈനീട്ടിയ ആറാട്ടെണ്ണനെ ( സന്തോഷ് വർക്കി) മൈൻഡ് ചെയ്യാതെ നടി ഐശ്വര്യ ലക്ഷ്മി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹലോ മമ്മി എന്ന ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ കൊച്ചിയിലെ തിയറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം.
സിനിമ കണ്ട് ഇറങ്ങുന്ന വേളയിൽ ആണ് ഷേക്ക് ഹാൻഡിനായി ആറാട്ടണ്ണൻ കൈ നീട്ടിയത്. എന്നാൽ ഇത് അവഗണിച്ച് താരം നടന്ന് നീങ്ങുകയാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടിയ്‌ക്കെതിരെ ചെറിയ രീതിയിലുള്ള വിമർശനം ആരംഭിച്ചു. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട മറ്റ് വീഡിയോകൾ സോഷ്യൽ മീഡിയ വഴി പുറത്തുവരികയായിരുന്നു.
സന്തോഷ് വർക്കി ഐശ്വര്യ ലക്ഷ്മിയെ ശല്യപ്പെടുത്തിയതിലുള്ള അതൃപ്തിയാണ് നടി പ്രകടിപ്പിച്ചത്. സിനിമ കാണാൻ എത്തിയ നടി മാദ്ധ്യമങ്ങളോട് പ്രതികരിച്ച ശേഷം തിയറ്ററിനുള്ളിലേക്ക് കയറുന്നു. ഇതിനിടെ സന്തോഷ് വർക്കി ഷേയ്ക്ക് ഹാൻഡ് നൽകുന്നതായി വീഡിയോയിൽ കാണാം. അപ്പോൾ ഐശ്വര്യ ലക്ഷ്മി കൈ കൊടുത്ത് നന്ദി പറഞ്ഞ് തിയറ്ററിലേക്ക് പോയി. പിന്നീട് സിനിമയുടെ ഇടവേളയിൽ വീണ്ടും നടിയുടെ അടുത്ത് വന്ന് സന്തോഷ് വർക്കി കൈ കൊടുക്കുന്നു. അപ്പോഴും സൗഹൃദ ഭാവത്തിൽ നടി കൈ കൊടുക്കുന്നതായി വീഡിയോയിൽ കാണാം. ഇതിന് ശേഷമാണ് തിയറ്ററിന് മുൻപിൽ വച്ച് വീണ്ടും ഇയാൾ കൈ കൊടുക്കുന്നത്. എന്നാൽ നടി ഇത് കണ്ടില്ലെന്ന് നടിയ്ക്കുക ആയിരുന്നു.
കഴിഞ്ഞ ദിവസം തനിക്ക് ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യാൻ തോന്നുന്നു എന്ന തരത്തിൽ സന്തോഷ് വർക്കി പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
Discussion about this post