മലയാളസിനിമയിൽ ഒരുകാലത്ത് സജീവമായിരുന്ന താരമാണ് ബാബു നമ്പൂതിരി.സഹനടനായും വില്ലനായും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുണ്ട് താരം. മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി രണ്ട് സൂപ്പർ താരങ്ങളുമായും തനിക്കുള്ള ആത്മബന്ധം എത്തരത്തിലുള്ളതാണെന്ന് അദ്ദേഹം തുറന്നുപറയുകയാണ്.
താനും മോഹൻലാലും തമ്മിൽ നല്ലൊരു കെമിസ്ട്രി നിലനിൽക്കുന്നുണ്ടെന്നും അത് ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ വളരെ അധികം പ്രതിഫലിക്കാറുണ്ടെന്നും ബാബു നമ്പൂതിരി പറഞ്ഞു.മമ്മൂട്ടിയേയും മോഹൻലാലിനേയും കംപയർ ചെയ്യുമ്പോൾ കൂടുതൽ ഇന്റിമസി കാണിക്കുന്നത് ലാലാണ്. കപടമാണോയെന്ന് അറിയില്ല. കപടത കാണിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. അതുപോല ലാലിനെ വിളിച്ചാൽ അപ്പോൾ ഫോൺ എടുത്തില്ലെങ്കിലും പിന്നീട് തിരിച്ച് വിളിക്കും. മമ്മൂട്ടി അതൊന്നും ചെയ്യാറില്ല. പക്ഷെ മമ്മൂട്ടിയുമായി ഡയറക്ട് റീച്ച് ഇല്ല. കോൾ വിളിക്കുമ്പോൾ ജോർജിനാണ് പോവുകയെന്ന് അദ്ദേഹം പറയുന്നു.
ലാൽ ഒരു ദിവസം കുറവിലങ്ങാടിനടുത്ത് ഷൂട്ടിംഗിന്റെയിടക്ക് തറവാട്ടിൽ വന്നു. ജഗതിയും ലാലും കൃഷ്ണൻകുട്ടി നായരും എല്ലാവരുമുണ്ട്. അവർക്ക് പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും വേണം. അച്ഛനൊക്കെയുള്ള സമയത്താണ്. ഞങ്ങൾ എല്ലാവരും പലകയൊക്കെ ഇട്ടിരുന്നാണ് കഴിച്ചത്. അന്ന് പൊടിയരിക്കഞ്ഞിയും ചുട്ടപപ്പവടവുമൊക്കെ കഴിച്ചു. ഭക്ഷണം കഴിച്ച ശേഷം ലാലിന് മുറുക്കണം. എന്റെ അച്ഛനാണെങ്കിൽ വലിയ മുറുക്കുകാരനാണ്. ചെല്ലം നിറയെ ഇരിക്കുകയാണ്. അവിടെയിരുന്ന് മുറുക്കിയിട്ടാണ് പോയത്.
Discussion about this post