പത്തനംതിട്ട : മണ്ഡലകാലം തീർത്ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്ത് നിന്ന് ഇതുവരെ 33 പാമ്പുകളെ പിടികൂടി വനം വകുപ്പ് . ഇതുവരെ 5 അണലികളും 14 കാട്ടുപാമ്പുകളെയുമാണ് പിടികൂടിയിരിക്കുന്നത്.
പാമ്പുകൾ മാത്രമല്ല. കാട്ടുപന്നികളെയും പിടികൂടുന്നുണ്ട്, . ഇതുവരെ 93 കാട്ടുപന്നികളെയാണ് പിടികൂടി ഉൾവനത്തിലേക്ക് വിട്ടത്. ഇതേ തുടർന്ന് വനം വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് അവയിൽ പ്രധാനമായത്.കുറുക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദിവാസി വിഭാഗത്തിലുള്ളവർ ഉൾപ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാർഡുകളും തീർത്ഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ കൺട്രോൾ റൂമാണ് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ശബരിമല കാനനപാതയിൽ പാമ്പുകടി ഏൽക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കാനായി ആന്റിവെനം യൂണിറ്റുകൾ തുറന്നിട്ടുണ്ട് . ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഏതെങ്കിലും തരത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിന് 04735 203232 എന്ന എമർജൻസി മെഡിക്കൽ കൺ ട്രോൾ റൂം നമ്പറിലേക്ക് ബന്ധപ്പെടാം. സന്നിധാനത്തേക്ക് എത്തുന്നവർക്കും മടങ്ങി പോകുന്നവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
Discussion about this post