ശ്രീനഗര്‍: 2011ൽ നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിൽ കടന്നുവെന്ന് കരുതുന്ന ദമ്പതികളടക്കം 14 ഭീകരരെ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ച് കോടതി. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ മുൻസിഫ് കം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്നാം ക്ലാസ്) കോടതിയാണ്
പ്രതികളെ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ചത്.
നവംബർ 14 ന് കണ്ടി എസ്എച്ച്ഒ സമർപ്പിച്ച അപേക്ഷയ്ക്ക് മറുപടിയായി ആണ് കോടതിയുടെ നടപടി. കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അധികൃതര്‍ അറിയിച്ചു.
കുറ്റവാളികളില്‍ ലാർകുറ്റി നിവാസികൾ ആയ മുഹമ്മദ് അസ്ലം, ഭാര്യ ഹകം ജാൻ, ശോഭത് അലി, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഇഖ്ബാൽ, നൂറാനി കണ്ടി നിവാസിയായ ഖാദിം ഹുസൈൻ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുര സർക്രിയിലെ മുഹമ്മദ് അസം, ഗുൽസാർ, പീരിയിലെ ഗുലാം ഹുസൈൻ, ഗഖ്‌രോട്ടെയിലെ മുനീർ ഹുസൈൻ, പഞ്ചനാരയിലെ മുഹമ്മദ് ഷബീർ, ധർസക്രിയിലെ കല, കാന്തോളിലെ സാബിർ ഹുസൈൻ എന്നിവരടക്കം 14 പ്രതികളാണ് ഉള്ളത്.
Discussion about this post