ഇസ്ലാമാബാദ്: ജോലി കളഞ്ഞ് പിച്ചയെടുത്താലോ? പാകിസ്താനിലെ ഒരു യാചക കുടുംബത്തിമന്റെ വീഡിയോയ്ക്ക് താഴെ ഏറ്റവും ആവർത്തിച്ച് വരുന്ന കമന്റാണിത്. ഗുജ്‌റാൻവാലയിൽ നിന്നുള്ള യാചക കുടുംബം ഒരു വിരുന്ന് സൽക്കാരം നടത്തിയതാണ് സോഷ്യൽമീഡിയയിൽ കത്തിപ്പടരുന്നത്. യാചക കുടുംബത്തിലെ മുത്തശ്ശിയുടെ മരണത്തിൻറെ 40-ാം ദിവസത്തെ ചടങ്ങുകൾക്കായി കുടുംബ ക്ഷണിച്ചത് 20,000 -ത്തോളം പേരെയാണ് ഇത്രയും അതിഥികൾക്ക് ഭക്ഷണത്തിന് ആ കുടുംബം ചെലവഴിച്ചതാകട്ടെ 1.25 കോടി പാകിസ്താനി രൂപയാണ് അതായത് ഇന്ത്യൻ രൂപയിൽ 38 ലക്ഷം രൂപ.
അതിഥികൾക്ക് നൽകാനായി ആടും കോഴിയും അടക്കം നിരവധി മധുര പലഹാരങ്ങളും പഴങ്ങളും വില കൂടിയ അരിയുടെ ചോറുമാണ് തയ്യാറാക്കപ്പെട്ടത്. ഭക്ഷണ സാധനങ്ങളുടെ വീഡിയോകൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. സമീപമുള്ള വേദിയിലേക്ക് ആളുകളെ കൊണ്ടുപോകാനായി 2000 ത്തോളം വാഹനങ്ങളെ ഏർപ്പാടാക്കിയിരുന്നുവത്രേ. ഏതാണ്ട് 250 ആടുകളെ ഭക്ഷണത്തിനായി കശാപ്പ് ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്.
പാകിസ്താനിലെ പ്രാദേശിക ചാനലായ എബിഎൻ ന്യൂസാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. ഗുജ്‌റാൻവാലയിലെ യാചകർ അവരുടെ മുത്തശ്ശിയുടെ ശവസംസ്‌കാര ചടങ്ങിനായി ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഗോമാംസം, കോഴി, മാട്രഞ്ജൻ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം ഭക്ഷണങ്ങളും അവർ ക്രമീകരിച്ചു.’ വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു
Discussion about this post