മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മഹായുതിയുടെ സുപ്രധാന യോഗം ഇന്ന് .ബിജെപി, ശിവസേന, എൻസിപി എന്നിവ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി നിർണായക കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തുന്നത്.
ബി.ജെ.പി കോർ കമ്മിറ്റി യോഗം ദേവേന്ദ്ര ഫഡ്നാവിസിന്റെ മുംബൈയിലെ ഔദ്യോഗിക വസതിയിലും, ഏകനാഥ് ഷിൻഡെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാരുമായും ബാന്ദ്രയിലെ ഹോട്ടലിലിലും യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, എൻസിപി അജിത് പവാർ ക്യാമ്പ് മുംബൈയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ദേവഗിരി ബംഗ്ലാവിൽ യോഗം ചേരുന്നുണ്ട്.പ്രത്യേക പാർട്ടി യോഗങ്ങൾക്ക് ശേഷം, തിങ്കളാഴ്ച, മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി എല്ലാ മഹായുതി എംഎൽഎമാരും സഖ്യ യോഗത്തിനായി ഒത്തുകൂടും എന്നാണ് വിവരം.
നമ്മൾ ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചതുപോലെ, മൂന്ന് പാർട്ടികളും ഒരുമിച്ച് ഇരുന്നു തീരുമാനമെടുക്കുമെന്ന് അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ചോദിച്ചപ്പോൾ ഏകനാഥ് ഷിൻഡെ കവിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മു
നിലവിലെ മഹായുതി സഖ്യം മഹാരാഷ്ട്രയിൽ 288-ൽ 233 സീറ്റുകൾ നേടി. പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് (എംവിഎ) കനത്ത പ്രഹരമേൽപ്പിക്കുകയായിരുന്നു തിരഞ്ഞെടുപ്പ്. കേവലം 49 സീറ്റുകളായി മഹാ വികാസ് അഘാഡി ചുരുങ്ങി. റെക്കോർഡ് 132 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ കക്ഷിയായി ഉയർന്നപ്പോൾ ശിവസേനയും എൻസിപിയും യഥാക്രമം 57, 41 സീറ്റുകളാണ് നേടിയത്.
Discussion about this post