മോഹൻലാലിന്റെ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. അടുത്തിടെയാണ് ബറോസിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തത്. മോഹൻലാലിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിന് ആശംസ അറിയിച്ചുകൊണ്ട് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ ആശംസക്ക് നന്ദി അറിയിച്ചു എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
‘സർ, അങ്ങയുടെ പിന്തുണ ശരിക്കും വിനയാന്വിതമാണ്. അങ്ങയുടെ പ്രോത്സാഹനം കൊണ്ട് ബറോസിനെ അനുഗ്രഹിക്കുന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുന്നു. എൻ്റെ ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് ബച്ചന്റെ ട്വീറ്റ് പങ്കിട്ട് മോഹൻലാൽ കുറിച്ചത്. ക്രിസ്മസ് റിലീസായി ആയിരിക്കും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
2019 ഏപ്രിലില്‍ ആണ് ചിത്രം പ്രഖ്യാപിച്ചത്. 2021 മാര്‍ച്ച് 24 ന് ആയിരുന്നു ഓഫീഷ്യല്‍ ലോഞ്ച്. നാലര പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാല്‍ എന്നത് ആരാധകരെ ആവേശത്തിലാക്കുന്നു.
Discussion about this post