Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കയ്യാങ്കളിയുടെ വക്കുവരെ എത്തി അല്പസമയത്തിനകം എല്ലാവരും മറക്കുകയും ക്ഷമിക്കുകയും ചെയ്ത സംഭവമാണത്; ഒടുവിലിനെ രഞ്ജിത്ത് തല്ലിയെന്ന ആരോപണത്തിൽ പത്മകുമാർ

by Brave India Desk
Nov 25, 2024, 08:37 am IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: നടനും സംവിധായകനുമായ രഞ്ജിത്തിനെതിരായ ആലപ്പി അഷറഫിന്റെ ആരോപണത്തിൽ പ്രതികരണവുമായി എം പത്മകുമാർ. മോഹൻലാൽ നായകനായി എത്തിയ ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മദ്യലഹരിയിൽ മുഖത്തടിച്ചുവെന്നായിരുന്നു ആരോപണം. അടിയുടെ ആഘാഷത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായി തകർന്നുപോയെന്നും താൻ അതിന് ദൃക്‌സാക്ഷിയാണെന്നും ആലപ്പി അഷറഫ് പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണത്തെ തള്ളുകയാണ് പത്മകുമാർ.

ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഏറെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തുമെന്ന് പത്മകുമാർ പറയുന്നു. ഷൂട്ടിംഗില്ലാത്ത ഇടവേളകളിൽ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കലും ഒടുവിലിന്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാർത്തയായി  അഷറഫ് അവതരിപ്പിക്കുന്നതെന്നാണ് പത്മകുമാർ പറയുന്നത്.

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾക്ക് Subscription കുട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളിൽ ഒന്നു മാത്രമാണെന്ന് എം പത്മകുമാർ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ M പത്മകുമാർ, ഒരു മലയാള ചലച്ചിത്ര സംവിധായകൻ എന്നറിയപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു പാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്. Dr. ബാലകൃഷ്ണനും ഹരിഹരൻ സാറും ശശിയേട്ടനും (l V ശശി) ഷാജി യേട്ടനും രഞ്ജിയും ഉൾപ്പെടെ. രഞ്ജി എന്നു ഞങ്ങൾ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എൻറെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്. പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ.
രഞ്ജിത്ത് എന്ന സംവിധായകനുമേൽ, എഴുത്തുകാരനു മേൽ ഉന്നയിക്കപ്പെട്ട കുറ്റച്ചാർത്തുകൾ കോടതികളുടെ പരിഗണനയിലാണ്. അതിൻ്റെ ശരിതെറ്റുകൾ കോടതിയും കാലവും തെളിയിക്കട്ടെ,നമുക്ക് കാത്തിരിക്കാം… പക്ഷെ ഇപ്പോൾ ഏറ്റവും ഒടുവിൽ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തിൽ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാൻ ബഹുമാനിക്കുന്ന സംവിധായകൻ ശ്രീ ആലപ്പി അഷറഫിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്. ‘ആറാം തമ്പുരാൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന കുറച്ചു സമയത്ത് അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മർദ്ദിക്കുന്നു; രോഗിയായ ഒടുവിൽ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂനിറ്റ് മൊത്തം അത് കണ്ട് നിഷ്ക്രിയരായി നിൽക്കുന്നു,ഇദ്ദേഹം ഉൾപ്പെടെ… ഇതാണ് ശ്രീ ആലപ്പി അഷറഫിൻ്റെ സാക്ഷിമൊഴി. 1996 ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ ശ്രീ അഷറഫിന് സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു!
ശ്രീ അഷറഫ് കുറച്ചു സമയം ഉണ്ടായിരുന്ന ‘ആറാം തമ്പുരാൻ’എന്ന സിനിമയിൽ മുഴുവൻ സമയം ഉണ്ടായിരുന്ന അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു, ഞാൻ. ശ്രീ അഷറഫ് പറഞ്ഞ പ്രസ്തുത സംഭവം, സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾക്ക് Subscription കുട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളിൽ ഒന്നു മാത്രമാണ്. ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. ഷൂട്ടിംഗില്ലാത്ത ഇടവേളകളിൽ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കലും ഒടുവിലിൻ്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നത്… അതും 28 വർഷങ്ങൾക്കു ശേഷം! അന്ന് ആ സെറ്റിൽ ഉണ്ടായിരുന്ന ലാലേട്ടനും നിർമ്മാതാവ് സുരേഷ്കുമാറും സംവിധായകൻ ഷാജി കൈലാസും ഉൾപ്പെടെ ഈ അധമവൃത്തിക്കെതിരെ പ്രതികരിച്ചില്ല! എന്തിന് ശ്രീ അഷറഫ് പോലും!
അവസരങ്ങൾക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരൻമാരെ അഹങ്കാരികൾ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരിൽ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാൻ കണ്ടിട്ടുള്ളത്… തെറ്റുകൾ പറ്റാം,കുറവുകൾ കണ്ടെത്താം… വിമർശിക്കാം… പക്ഷെ അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്.ചാനലിൻ്റെ റേറ്റിംഗ് കൂട്ടാൻ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികൾ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു!!

Tags: Director RanjithM padmakumar
Share9TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ

വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

Discussion about this post

Latest News

അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് റിക്രൂട്ടർ: ‘പണി’ഏൽപ്പിച്ചത് ജെയ്ഷ മുഹമ്മദ് ഭീകരസംഘടനാ സ്ഥാപകന്റെ സഹോദരി:ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

സംഘത്തിലെ ഡോക്ടർമാരുടെ തര്‍ക്കങ്ങൾ പരിഹരിക്കുന്നത് പോലും ഷഹീൻ:രാജ്യം വിടാൻ പദ്ധതി

എസ്ഡിപിഐയിലെ സജീവ പ്രവർത്തകർ പലരും മുൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

എസ്ഡിപിഐയിലെ സജീവ പ്രവർത്തകർ പലരും മുൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

6 സീറ്റുകൾ പോലും തരാൻ തയ്യാറാകാതെ ജാതിപ്രീണനം നടത്തിയവർ ഇപ്പോൾ ഞങ്ങളെ ‘ബിജെപിയുടെ ബി ടീം’ എന്ന് വിളിക്കുന്നു ; രൂക്ഷ വിമർശനവുമായി ഒവൈസി

6 സീറ്റുകൾ പോലും തരാൻ തയ്യാറാകാതെ ജാതിപ്രീണനം നടത്തിയവർ ഇപ്പോൾ ഞങ്ങളെ ‘ബിജെപിയുടെ ബി ടീം’ എന്ന് വിളിക്കുന്നു ; രൂക്ഷ വിമർശനവുമായി ഒവൈസി

ബീഹാറിൽ 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ  യാത്രനടത്തി  രാഹുൽ വിയർത്തുകുളിച്ചു ; യാത്ര കടന്നുപോയ ജില്ലകളിലെല്ലാം എൻഡിഎയ്ക്ക് ശക്തമായ വിജയം

ബീഹാറിൽ 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ യാത്രനടത്തി രാഹുൽ വിയർത്തുകുളിച്ചു ; യാത്ര കടന്നുപോയ ജില്ലകളിലെല്ലാം എൻഡിഎയ്ക്ക് ശക്തമായ വിജയം

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies