സെലിബ്രിറ്റി പ്രണയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും ഒരു ചര്‍ച്ചാ വിഷയമാണ്. ഇത്തരം പ്രണയങ്ങളെ കുറിച്ച് അറിയാനും ആരാധകര്‍ അല്‍പ്പം കൂടുതൽ താത്പര്യം കാണിക്കാറുണ്ട്. അത്തരത്തിലൊരു ഏറെ കാലമായി ഉള്ള ഒരു ചർച്ചയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്നത്. ഇക്കാര്യത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങൾ ഒന്നിക്കുന്ന ഫോട്ടോകളും മറ്റും കണ്ട് ee ഗോസിപ്പ് സോഷ്യൽ മീഡിയ ശരി വക്കാറുണ്ട്. അടുത്തിടെ വിജയിയുമായുള്ള രശ്മികയുടെ ലഞ്ച് ഡേറ്റ് ഫോട്ടോസ് ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ റിലേഷൻഷിപ്പിനെ കുറിച്ച് രശ്മിക മന്ദാന പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ലോഞ്ചിനിടെ ആയിരുന്നു രശ്മികയുടെ പ്രതികരണം. റിലേഷൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ലൗവ്വർ ഇൻസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ‘എല്ലാർക്കും തെരിഞ്ച വിഷയം താ’ ( എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്) എന്നാണ് ഇതിന് രശ്മിക മറുപടി നൽകിയത്. ഈ ഉത്തരമാണ് നിങ്ങൾക്ക് വേണ്ടതെന്ന് തനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് രശ്മിക പറയുന്നുണ്ട്.
താൻ സിങ്കിള്‍ അല്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് സമ്മതിച്ചിരുന്നു. എന്നാല്‍, പങ്കാളിയുടെ പേര് അപ്പോഴും താരംവെളിപ്പെടുത്തിയിരുന്നില്ല. താൻ ഒരു ബന്ധത്തിലാണെന്നാണ് അന്ന് താരം പറഞ്ഞത്.
Discussion about this post