മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് പുട്ട്. രാവിലെയും ഉച്ചക്കും രാത്രിയും ഒക്കെ പുട്ട് കിട്ടിയാലും അത് കഴിക്കാൻ മലയാളികളില്‍ പലർക്കും ഇഷ്ടമാണ്. ഇനി ഇതിനുള്ള കോമ്പിനേഷന്‍ ആണെങ്കിൽ പലതരം ആണ്.
ഇന്നത്തെ കാലത്ത് എല്ലാ കറിക്കൊപ്പവും പുട്ട് കഴിക്കാറുണ്ടെങ്കിലും പുട്ടും പഴവും എക്കാലത്തെയും മികച്ച കോമ്പിനേഷന്‍. ഇതിനെ കടത്തിവെട്ടാന്‍ ഇന്നും ഒരു കോമ്പിനേഷനും കഴിഞ്ഞിട്ടില്ല.
എന്നാല്‍, രാവിലെ പ്രഭാതം ഭക്ഷണമായി പുട്ടും പഴവും ഒരുമിച്ച് കഴിക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പുട്ടും പഴവും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കും. ഇത് രണ്ടും ദാഹിക്കാന്‍ മൂന്ന് മണിക്കൂര്‍ സമയമെങ്കിലും എടുക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് കൂടാതെ, നെഞ്ച് എരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവക്കും കാരണമാകും.
പുട്ടില്‍ അന്നജം കൂടുതലാണ്. പഴത്തില്‍ കൂടുതൽ അളവില്‍ പഞ്ചസാരയും ഉണ്ട്. ഇജ്ജ് രണ്ടും ചേര്‍ന്നാല്‍ രക്തത്തില്‍ വലിയ തോതില്‍ ഗ്ലൂക്കോസ് ഉല്‍പ്പാദനം നടക്കുന്നു. ഇതും ശരീരത്തിന് ദോഷം ചെയ്യുന്നു. അതുകൊണ്ട് തന്നെ പതിവായി രാവിലെ ഈ കോമ്പിനേഷന്‍ കഴിക്കാതിരിക്കുകയാണ് നല്ലത്.
Discussion about this post