ബംഗളൂരു: തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടിമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. തെലുങ്കും കടന്ന് ബോളിവുഡിൽ എത്തിനിൽക്കുകയാണ് സാമന്തയുടെ കരിയറിന്റെ വളർച്ച. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും തന്റെ വ്യക്തിജീവിതത്തെ കുറിച്ച് മൗനം പാലിച്ചത് ആരാധകർ എന്നും പ്രശംസിക്കാറുണ്ടായിരുന്നു. ദാമ്പത്യജീവിതം പരാജയമായെങ്കിലും ഒരിടത്തും താരം, നാഗചൈതന്യയെ കുറിച്ച് മോശമായി സംസാരിക്കുകയോ അക്കിനേനി കുടുംബത്തെ അപമാനിക്കുകയോ ചെയ്തിരുന്നില്ല.
എന്നാൽ ഇപ്പോഴിതാ ഒരൊറ്റ റാപ്പിഡ് ഫയർ ഗെയിമിലൂടെ സാമന്ത തന്റെ മൗനം അവസാനിപ്പിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ സാമന്തയും വരുൺ ധവാനും ഒന്നിച്ച് അഭിനയിച്ച സിറ്റാഡിൽ ഹണി ബണ്ണി സ്ട്രീമിംഗ് എന്ന സീരിസിന്റെ ഭാഗമായുള്ള പ്രമോഷന്റെ ഭാഗമായാണ് താരത്തിന്റെ പ്രതികരണം. പരിപാടിയിൽ വരുൺ ധവാനും സാമന്തയും തമ്മിലാണ് ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരങ്ങൾ പറയുന്നതും. അങ്ങനെ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് മുൻ ഭർത്താവിന് വേണ്ടി ചിലവാക്കിയ തുകയെ കുറിച്ച് സാമന്ത പറഞ്ഞത്.
പൂർമമായും ഉപയോഗശൂന്യമായ ഒരു കാര്യത്തിനായി നിങ്ങൾ ഏറ്റവും അമിതമായി ചെലവഴിച്ച അനാവശ്യ തുക ഏതാണ് എന്നായിരുന്നു വരുണിന്റെ ചോദ്യം. ഉടൻ തന്നെ എന്റെ മുൻ ഭർത്താവിനായുള്ള ആഡംബര സമ്മാനങ്ങൾക്ക് വേണ്ടി എന്ന് താരം പറഞ്ഞു. ഉടനെ വരുൺ, എന്താണത്..എത്രയായി എന്ന് ചോദിച്ചെങ്കിലും സാമന്ത അതിന് മറുപടി നൽകാതെ അടുത്ത ചോദ്യത്തിലേക്ക് കടക്കുകയായിരുന്നു.
Discussion about this post