എറണാകുളം: മനസിന്റെ നിഗൂഢ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വ്യത്യസ്തമായ രചനയുമായി സൈബർ സെക്യൂരിറ്റി മേഖലയിൽ നിന്നുള്ള രചയിതാവ് സ്വാതി അമ്പുജാക്ഷൻ ശ്രദ്ധേയനാകുന്നു. ദി സോൾഫുൾ ടെക്കി എന്ന നോവലാണ് ഇപ്പോൾ വായനക്കാരുടെ പ്രിയപ്പെട്ടതാകുന്നത്. നമ്മെ ആഴത്തിൽ ഇരുത്തി ചിന്തിപ്പിക്കുന്ന ഈ നോവലിന് ആമസോൺ ബെസ്റ്റ് സെല്ലറിൽ ആറാം സ്ഥാനമാണ്.
വസുധ എന്ന പേരിലുള്ള യുവതി ആത്മഹത്യയുടെ വക്കിൽ നിന്നും ഒരു പുതിയ കോർപ്പറേറ്റ് ജോലി ആരംഭിക്കുന്നതാണ് കഥയുടെ തുടക്കം. പിന്നീട് മനുഷ്യ മനസ്സുകളിലെ ഭയം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് തുടങ്ങിയ സംഘർഷങ്ങൾ നൂതനമായ ചില മാനസിക പരിശീലന പദ്ധതികളിലൂടെ എങ്ങനെ തരണം ചെയ്യണമെന്ന് പുസ്തകം വരച്ചു കാട്ടുന്നു. മനുഷ്യനെ ഒരു സോഫ്റ്റ്വെയർ പ്രോഗ്രാം ആയി സങ്കൽപ്പിച്ചു കൊണ്ട് ബഗ് എറർ തുടങ്ങിയവയെ എങ്ങനെ ഫിക്‌സ് ചെയ്യാമെന്നും ഈ പുസ്തകം വിവരിക്കുന്നു. പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സിലൂടെ കഥ പൂർത്തിയാവുമ്പോൾ പുതിയ പല അറിവുകളും ജീവിത വിജയത്തിനുള്ള വഴികളും ആയിട്ടായിരിക്കും വായനക്കാർ പുസ്തകം അവസാനിപ്പിക്കുന്നത്
മനുഷ്യനെ ഒരു കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ആയിട്ടാണ് ഈ നോവലിൽ രചയിതാവ് കാണുന്നത്. സോഫ്റ്റ്വെയറിനുണ്ടാകാവുന്ന ബഗ്, എറർ, വൽണറബിലിറ്റീസ് എന്നിവയെ മാനസിക തലത്തിലുള്ള ട്രോമ, ഭയം അപകർഷതാബോധം എന്നിവയോട് രചയിതാവ് ഉപമിക്കുന്നു. ഇതിനൊപ്പം അവയെ നൂതന ന്യൂറോ ലിങ്ക്വിസ്റ്റിക് പ്രോഗ്രാം പോലുള്ള ആശയങ്ങളിലൂടെ എങ്ങനെ അതി ജീവിക്കാം എന്ന് യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ കഥാപാത്രങ്ങളിലൂടെ സൃഷ്ടിച്ചു കൊണ്ട് വിശദീകരിക്കുകയും ചെയ്യുന്നു.
ആഗ്രഹങ്ങളെ മാനിഫെസ്റ്റേഷൻ വിദ്യകളിലൂടെ എങ്ങനെ തങ്ങളിലേക്ക് ആകർഷിക്കാം എന്നത് വരച്ചു കാട്ടുന്നതിനോടൊപ്പം, ഭാരതത്തിന്റെ പുരാതന തത്വചിന്തകൾ നൂതന ലോകത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതും ഈ രചനയെ അലങ്കരിക്കുന്നു.
Discussion about this post