ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഈ സിനിമയിലൂടെയാണ് രഞ്ജിൻ രാജ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കാണക്കാണെ, മാളികപ്പുറം എന്നീ ചിത്രങ്ങളിലും രഞ്ജിൻ സംഗീത സംവിധായകന്റെ റോൾ ഏറ്റെടുത്തു.
ഇപ്പോഴിതാ താൻ സംഗീതം ചെയ്ത ഒരു സിനിമയിൽ എംജി ശ്രീകുമാർ ആയിരുന്നു പടേണ്ടിയിരുന്നത്. എന്നാല്‍, ചില പ്രശ്നങ്ങൾ കാരണം അത് നടന്നില്ലെന്നും രഞ്ജിൻ പറയുന്നു.
‘എന്റെ ഗുരുവാണ് എംജി ശ്രീകുമാർ.
ഞാൻ സ്റ്റാർ സിംഗറിൽ പാടാൻ പോകുമ്പോൾ, ടിവിയിൽ മാത്രം കണ്ടിരുന്ന മൂന്ന് വ്യക്തികൾ, എംജി സാറും ശരത് സാറും ഉഷ ദീതിയും, എന്റെ പാട്ട് ജഡ്ജ് ചെയ്യാൻ മുന്നിൽ വന്നിരിക്കുകയാണ്. ശ്രീകുമാർ സാർ എന്നോട് വളരെ ക്ലോസായിരുന്നു.
അതിന് ശേഷം മറ്റൊരു ചാനൽ പരിപാടിയിൽ ഞാൻ അദ്ദേവുമായി പാടിയിരുന്നു. എന്റെ ശിഷ്യനാണെന്ന് അദ്ദേഹം എല്ലായിടത്തും പറയാറുണ്ട്.
ഞാൻ ചെയ്ത ജോസഫിനോടൊപ്പം ഇറങ്ങിയ നിത്യഹരിത നായകൻ, എനിക്ക് ആദ്യമായി അഡ്വാൻസ് കിട്ടിയ ചിത്രമാണ്. ആ സിനിമയിൽ ആദ്യമായി എംജി സാറിനെയും സുജാത ചേച്ചിയെയുമാണ് ഞാൻ പാടിക്കുന്നത്. എന്റെ ശിഷ്യന് വേണ്ടിയെന്ന് പറഞ്ഞ്, അന്ന് പകുതി പേയ്‌മെന്റൊക്കെ അദ്ദേഹം തിരിച്ചു കൊടുത്തിരുന്നു.
അത്രയും സ്‌നേഹത്തോടെയിരുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഒരു വീഡിയോ ചെയ്തു, വളരെ തെറ്റിദ്ധാരണയുടെ പുറത്തുമാത്രം ചെയ്ത ഒന്നാണ്. അത് എനിക്ക് വലിയ വിഷമമായി’ – രഞ്ജിൻ പറയുന്നു.
അതിന്റെ റിയാലിറ്റി എന്താണെന്നും രഞ്ജിൻ കൂട്ടിച്ചേര്‍ത്തു.. തങ്ങൾ ഒരു സിനിമക്ക് വേണ്ടി അദ്ദേഹത്തെ കമ്മിറ്റ് ചെയ്തു. എം ജി സാറിനെ വിളിച്ച് പാട്ട് അയച്ച് കൊടുത്തിട്ടുണ്ട് എന്നും തന്നോട് ഒന്ന് ഡീൽ ചെയ്യാനും പറഞ്ഞു.
അങ്ങനെയാണ് എപ്പോഴാണ് നമുക്ക് റെക്കോർഡ് ചെയ്യാൻ പറ്റുമെന്ന് ചോദിച്ച് താന്‍ സാറിന് മെസേജ് അയച്ചത്. അദ്ദേഹം വോയ്സ് കേട്ട് 15-ാം തീയതി റെക്കോർഡ് ചെയ്യാമെന്ന് അറിയിച്ചു. എന്നാല്‍ 15-ാം തീയതി രാവിലെ ഞാൻ മെസേജ് അയച്ചപ്പോൾ അദ്ദേഹം റിപ്ലെ ഒന്നും തന്നില്ല.
അപ്പോഴാണ് തനിക്ക് ഡയറക്ടർ ഒരു സ്ക്രീൻ ഷോട്ട് അയക്കുന്നത്. ഡയറക്ടർ എംജി സാറിനെ ഇടയ്ക്കിടയ്ക്ക് വിളിച്ചുകൊണ്ടിരുന്നിട്ടുണ്ട്. ചിലപ്പോൾ അദ്ദേഹത്തിന് അതൊരു മുഷിപ്പുണ്ടായിട്ടുണ്ടാവാം. ‘ask ranjin sir call to me, they should be wrapo between music compsar and singer, not between you and me അങ്ങനെ എന്തോ മെസേജ് ആണ് അയച്ചത്. സർ എന്ന് വിളിച്ചത് കളിയാക്കിക്കൊണ്ടാവാം. ഈ മെസേജ് കണ്ടപ്പോൾ തന്നെ ടെൻഷനായി.
പിന്നെ എംജി സാറിനെ വിളിച്ചുവെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. അതുകഴിഞ്ഞ് മാളികപ്പുറത്തിൻ്റെ സമയത്ത് അഭിലാഷ് പിള്ള അദ്ദേഹത്തെ വിളിച്ചു. ചിത്രത്തിൽ സംഗീതം രഞ്ജിൻ ആണ് നിർവഹിക്കുന്നതെങ്കിൽ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതും തനിക്ക് വിഷമമായിപ്പോയി.
ഡയറക്ടർ വിളിച്ച് സംസാരിച്ചതിന്റെ പ്രശ്നമായിരിക്കാം. താന്‍ എന്താണ് ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല. ബെഗ് ചെയ്ത് അദ്ദേഹത്തോട് താന്‍ കാര്യങ്ങൾ പറഞ്ഞു. ഒടുവിൽ അദ്ദേഹം പാടാം എന്ന് സമ്മതിച്ചു.
എന്നാൽ പാടേണ്ടതിന്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം റൈറ്റ്സ് വേണമെന്നൊക്കെ പറഞ്ഞു. ഇത് സംഭവിക്കില്ലെന്ന് തനിക്കറിയാം. അങ്ങനെ എംജി സർ ആ പാട്ടിൽ നിന്ന് പിന്മാറി. അങ്ങനെ ആ പാട്ട് താന്‍ തന്നെ പാടി. അദ്ദേഹത്തിന് എന്താണ് ഇത്ര ദേഷ്യമെന്ന് മനസിലാകുന്നില്ല’ രഞ്ജിൻ രാജ് പറഞ്ഞു.
Discussion about this post