ന്യൂഡൽഹി: ജുഡീഷ്യറിയുടെ ചുമതല ചെയ്യാൻ പ്രതിപക്ഷം സ്വയം ഏറ്റെടുത്തുവെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സമീപകാല പരാമർശത്തോട് പ്രതികരിച്ച് മുൻ ചീഫ് ജസ്റ്റിസ്. നിയമങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനാണ് ജുഡീഷ്യറി ഇവിടെയുള്ളതെന്നും പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ പ്രതിപക്ഷത്തിന്റെ പങ്ക് അത് നിറവേറ്റുമെന്ന് ജനങ്ങൾ ധരിക്കരുതെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. നിയമനിർമ്മാണ സഭകളിൽ പ്രതിപക്ഷത്തിന്റെ റോളല്ല, നിയമങ്ങൾ സൂക്ഷ്മമായി പരിശോധിക്കലാണ് ജുഡീഷ്യറിയുടെ ജോലിയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
പ്രതിപക്ഷ നേതാവുമായി പ്രശ്നത്തിൽ ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞങ്ങൾ ഇവിടെ സംസാരിക്കാനുള്ള വിഷയമല്ല അത്. എന്നാൽ എനിക്ക് പറയാനുള്ളത് ഇതാണ്, ജുഡീഷ്യറി പ്രവർത്തിക്കണമെന്ന് ആളുകൾ ധരിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിക്യൂട്ടീവ് നടപടി നിയമത്തിന് അനുസൃതമാണോ, അത് ഭരണഘടനയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതല ഞങ്ങൾക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജഡ്ജിമാരെ നീതിയുടെ കാവൽക്കാരായാണ് ജനങ്ങൾ കാണുന്നത് .വിരമിച്ച ജഡ്ജിമാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് തടസങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറങ്ങരുതെന്ന് ഭരണഘടനയിലോ നിയമത്തിലോ പറയുന്നില്ല . സമൂഹത്തിന്റെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമാകണം അവരുടെ ജീവിതരീതി . വിരമിച്ച ശേഷവും തന്നെ ജഡ്ജിയായി കാണുന്നവർ ഉണ്ട്. മുൻ കാലങ്ങളിൽ രാഷ്ട്രീയത്തിലെത്തിയ ജഡ്ജിമാരെ പറ്റി എനിക്ക് തെറ്റിദ്ധാരണകളുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post