കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ഈ ലോകത്ത് അധികപേര് കാണില്ല. അവരുടെ ഓമനമുഖവും,ചിരിയും നിഷ്‌കളങ്കതയുമെല്ലാം നമ്മളിൽ സ്‌നേഹവും വാത്സല്യവും നിറയ്ക്കും. കുഞ്ഞുങ്ങളെ കാണുമ്പോൾ അവരെ ഒന്ന് കൈയിലെടുക്കാനും കൊഞ്ചിക്കാനുമൊക്കെ ആർക്കും കൊതി തോന്നും. കുഞ്ഞുങ്ങളോടുള്ള അമിതമായ വാത്സല്യം പലരും കാണിക്കുന്നത് അവർക്ക് ചുംബനം നൽകിയാണ്
കുഞ്ഞിന്റെ മാതാപിതാക്കളോ ബന്ധുക്കളോ നൽകുന്ന ഉമ്മ കുഞ്ഞുമായുള്ള ബോണ്ടിങ് നൽകാം. ഇത് കുഞ്ഞിന് വികസന ഉത്തേജനവും വൈകരിക സ്ഥിരതയും നൽകാൻ സഹായിക്കും. എന്നാൽ കുഞ്ഞുങ്ങളുടെ മുഖത്തും ചുണ്ടുകളിലും ചുംബനം നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ നവജാതശിശുക്കളെ കൈയ്യിലെടുത്ത് ഉമ്മവയ്ക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. നവജാതശിശുക്കൾക്ക് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ആദ്യ ആഴ്ചകളിൽ കൂടുതൽ കരുതൽ നിർണായകമാണ്. ഏതെങ്കിലും തരത്തിലുള്ള വൈറസ്, ബാക്ടീരിയ ആക്രമണങ്ങൾ അവരുടെ ജീവൻ തന്നെ അപകടത്തിലാക്കും. ആയിരക്കണക്കിന് രോഗാണുക്കളുടെ ആവാസ കേന്ദ്രമായ നമ്മുടെ കൈകൾ കുട്ടികളെ തൊടുന്നതിനു മുമ്പ് നന്നായി കഴുകണം. അതുപോലെ, നമ്മുടെ മുഖത്തും ആയിരക്കണക്കിന് രോഗാണുക്കളുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ ചുംബിക്കുമ്പോൾ ഈ രോഗകാരികൾ അവരുടെ ചർമ്മത്തിലേക്ക് വ്യാപിക്കും.
കുഞ്ഞിന്റെ മാതാപിതാക്കളോ അടുത്തിടപഴകുന്നവരോ നൽകുന്ന ഉമ്മ കുഞ്ഞുമായുള്ള ബോണ്ടിങ് നൽകാം. ഇത് കുഞ്ഞിന് വികസന ഉത്തേജനവും വൈകരിക സ്ഥിരതയും നൽകാൻ സഹായിക്കും. എന്നാൽ കുഞ്ഞുങ്ങളുടെ മുഖത്തും ചുണ്ടുകളിലും ചുംബനം നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Discussion about this post