കണ്ണൂർ ; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുരിയൻ തോമസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. നാൽപത്തിയൊന്നാമത്തെ കേസായാണ് പരിഗണിക്കുക. എഡിഎമ്മിന്റേത് കൊലപാതകം ആണോ എന്ന സംശയമടക്കം കാണിച്ചായിരുന്നു ഹർജി.
നവീൻ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല. നീതി ലഭിക്കാൻ കേന്ദ്ര എജൻസികളുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയും ഇല്ല. നവീൻ ബാബുവിന് നീതി ലഭിക്കണമെങ്കിൽ പോലീസ് അന്വേഷണത്തിൽ നിന്ന് മാറി സിബിഐ വരണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Discussion about this post