തിരുവനന്തപുരം : സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല. സംസ്ഥാനത്തെ മിക്ക ഔട്ട്‌ലെറ്റുകളിൽ സാധാനങ്ങൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. പർച്ചേസിങ്ങ് ഓർഡർ വിളിച്ചെങ്കിലും കോടി കണക്കിന് രൂപ കുടിശികയായതിനാൽ വിതരണക്കാർ സാധാനങ്ങൾ നൽകാത്ത സാഹചര്യമാണ്. സർക്കാർ പണം നൽകിയില്ലെങ്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ പൂട്ടിയിടേണ്ടി വരും.
ഓണത്തിനാണ് 13 ഇന സബ്‌സിഡി സാധാനങ്ങൾ സ്‌പ്ലൈകോയിൽ എത്തിയത്. ഓണത്തിന് ശേഷം സപ്ലൈകോയുടെ അവസ്ഥ പഴയത് പോലെ തന്നെയായി മാറി. സാധാനങ്ങൾക്ക് സപ്ലൈകോ സബ്‌സിഡി നൽകുന്ന തുക സർക്കാർ കൃത്യസമയത്ത് അനുവദിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണമായി വരുന്നത്.
നൽകാനുള്ള പകുതി വില മാത്രമാണ് വിതരണക്കാർക്ക് സർക്കാർ നൽകിയിട്ടുള്ളൂ. ഓണക്കാലത്ത് പ്രഖ്യാപിച്ച 225 കോടിയിൽ ഇപ്പോഴും 100 കോടിയോളം രൂപ ലഭിക്കാനുണ്ട്.
Discussion about this post