ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടു വര്‍ഷം മുമ്പ് ഇരുവരും വേർപിരിയുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
വിവാഹമോചനത്തിന് അപേക്ഷ നൽകിയതിനു പിന്നാലെ മൂന്ന് തവണയും ഹിയറിംഗിന് ധനുഷും ഐശ്വര്യയും ഹാജരായിരുന്നില്ല. ഇതോടെ ഇരുവരും വീണ്ടും ഒന്നിച്ചുവെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു.
എന്നാല്‍ അവസാന ഹീയറിംഗ് ദിനത്തില്‍ ഇവർ കോടതിയിൽ ഹാജരാവുകയും ഒന്നിച്ച് ജീവിക്കാൻ താല്‍പര്യം ഇല്ലെന്ന് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.
Discussion about this post