സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷിന് ആദ്യ ജയം. ലോക ചാമ്പ്യൻചൈനയുടെ ഡിങ് ലിറനെയാണ് ഇന്ത്യൻ താരം വീഴ്ത്തിയത്. ക്ലാസിക്കൽ ചെസ്സിൽ ലിറനെതിരെഗുകേഷിന്റെ ആദ്യ ജയമാണിത്. 37-ാം നീക്കത്തിലാണ് വിജയം. ലോക ചാമ്പ്യൻ ഷിപ്പി ൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താര മാണ് ഗുകേഷ്.
ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ഡിങ് ലിറൻ ലീഡ് (1–0) നേടിയിരുന്നു. രണ്ടാം കളിയിൽ ഗുകേഷും ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു. 23 നീക്കങ്ങൾക്കൊടുവിലാണ്ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്. മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നര പോയന്‍റ്വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പമാണ്. നാലാം മത്സരം വെള്ളിയാഴ്ച നടക്കും.14 മത്സരങ്ങളാണ്ചാമ്പ്യൻഷിപ്പിലുള്ളത്. ആ ദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാമ്പ്യനാവും.
Discussion about this post