നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് കുളി. തീരെ ഉത്സാഹമില്ലാതെയോ അലങ്കോലമായോ ഒരാളെ കണ്ടാൽ എന്ത് ഇന്ന് കുളിയും നനയും ഇല്ലേയെന്നാവും നമ്മുടെ മനസിൽ വരുന്ന ആദ്യത്തെ ചോദ്യം. ജൂൺ 14 അന്താരാഷ്ട്ര കുളി ദിനമായി ആചരിക്കുന്നു. നാം കുളിക്കുമ്പോൾ നമുക്ക് ശാന്തത കൈവരികയും പേശികളുടെ പിരിമുറുക്കം കുറയുകയും ചെയ്യുന്നു. ശാന്തവും സമാധാനവുമായ നിമിഷങ്ങളാണ് കുളിക്കുന്നതിലൂടെ നമുക്ക് കൈവരുന്നത്. നമ്മുടെ മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളെയും മാറ്റി വച്ച് കുളി നിമിഷങ്ങൾ നമുക്ക് പൂർണ്ണമായി ആസ്വദിക്കാം
തേച്ചുരച്ച് കുളിക്കുന്നത് ചർമ്മത്തിന് തൊട്ടു താഴെയുള്ള ലിംഫാറ്റിക് സംവിധാനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാനും അത് വഴി ചയാപചയ സംവിധാനം മികച്ചതാക്കാനും തേച്ചുരച്ചുള്ള കുളി സഹായിക്കും. ശരീരത്തിൽ കുരുക്കളും ബ്ലാക് ഹെഡുകളും വളരാതിരിക്കാനും ഇത്തരത്തിലുള്ള കുളി നല്ലതാണ്.
കുളിയെ ചുറ്റിപ്പറ്റി ചില അബന്ധധാരണകളും നിലനിൽക്കുന്നുണ്ട്. കുളിച്ചാൽ ആദ്യം തലയല്ല നടുഭാഗം തുടയ്ക്കണമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ നടുവേദന വരുമത്രേ. ഇത് മിഥ്യാഥാരണയാണ്. ഈ വെളളം തുടച്ചില്ലെങ്കിൽത്തന്നെയും പിന്നീട് തനിയെ ആവിയായിപ്പോയ്ക്കൊള്ളും. ഇതല്ലാതെ ഇതിൽ വാസ്തവമില്ലെന്നോർക്കണം
നടുവേദനയ്ക്ക് നാം കുളിച്ച് കഴിഞ്ഞ് തുടയ്ക്കുന്നതുമായോ ആദ്യം കുളിയ്ക്കുന്ന ഭാഗമായോ യാതൊരു ബന്ധവും ഇല്ലൈന്ന് ഇനിയെങ്കിലും ഓർത്തോളൂ. ഇത് നാം ഇരിയ്ക്കുന്നതും നിൽക്കുന്നതും ഉൾപ്പെടെയുള്ള പല പോസുകളും നടുവേദനയ്ക്ക് കാരണമാകുന്നു. നമ്മുടെ പൊസിഷൻ,അതായത് നട്ടെല്ലിന്റെ പൊസിഷൻ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം ശരിയല്ലാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്.
Discussion about this post