ലണ്ടന്‍: പുറംലോകം അറിയാതെ സ്വന്തം കുഞ്ഞിനെ വീട്ടിനുള്ളില്‍ ഒളിപ്പിച്ച് യുവതി. സ്വന്തം മുറിയില്‍ കട്ടിലിന്‍റെ അടിയിലുള്ള ഡ്രോയറിലാണ് ഇവര്‍ മകളെ ആരും കാണാതെ മൂന്ന് വര്‍ഷത്തോളം ഒളിപ്പിച്ച് വളര്‍ത്തിയത്. യുകെയിലാണ് ഞെട്ടിക്കുന്ന സംഭവം.
സംഭവത്തില്‍ കോടതി സ്ത്രീയ്ക്ക് ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചു. 2020 മാര്‍ച്ചില്‍ ചെഷയറിലുള്ള വീട്ടിലെ ബാത്ത് ടബ്ബിലാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പോഷകാഹാരക്കുറവും മതിയായ ചികിത്സയോ പരിചരണമോ ലഭിക്കാത്തത് മൂലവും ശോചനീയാവസ്ഥയിലായിരുന്നു കുട്ടി.
സ്ത്രീയുടെ നിലവിലെ പങ്കാളിയാണ് കുട്ടിയെ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. സ്ത്രീ വീടിന് പുറത്തുപോയ സമയത്ത് കിടപ്പുമുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇയാള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഈ തിരച്ചിലിലാണ് കട്ടിലിന്‍റെ അടിയിലുള്ള രഹസ്യ ഡ്രോയറിനുള്ളില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയതോടെ പങ്കാളി ബന്ധുക്കളെയും സോഷ്യല്‍ സര്‍വീസ് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
Discussion about this post