ലോകപ്രശസ്ത ബ്രിസീലിയൻ ബോഡിബിൽഡർ ഹോസെ മറ്റെയസ് കൊറെയ സിൽവ അന്തരിച്ചു. ഫിറ്റ്‌നസ് രംഗത്തെ സംരംഭകനായ 28 കാരൻ ഹൃദയാഘാതത്താൽ മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹോസെ കുഴഞ്ഞുവീഴുകയായിരുന്നു.
അപ്രതീക്ഷിതമായ നഷ്ടം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ജോസ് ഒരു ബോഡി ബിൽഡർ മാത്രമല്ല, അഭിഭാഷകനും പോഷകാഹാര വിദഗ്ധനും ഫിറ്റ്‌നസ് സംരംഭകനും കൂടിയായിരുന്നു. സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ മത്സരിച്ചിട്ടുമുണ്ട്. ഹോസെയുടെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബവും ആരാധകരും.
മാസങ്ങൾക്കിടെ ബ്രസീലിലുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. അതിശയിപ്പിക്കുന്നരീതിയിൽ വണ്ണംകുറച്ചതിനേത്തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ബോഡിബിൽഡർ മതിയുസ് പാവ്‌ലക് സെപ്റ്റംബറിൽ സമാനമായരീതിയിൽ മരിച്ചിരുന്നു
Discussion about this post