മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിയ്ക്ക് സസ്‌പെൻഷൻ. വിദ്യാഭ്യാസ വകുപ്പാണ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കഴിഞ്ഞ ആഴ്ച ഇയാൾ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി.
മലപ്പുറം വണ്ടൂർ ഗവൺമെന്റ് ഗേൾസ് വിഎച്ച്എസ്എസിലെ അറബി അദ്ധ്യാപകൻ ആണ് നാസർ. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആണ് ഇയാളെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ മാസം 21 നായിരുന്നു നാസർ അറസ്റ്റിലായത്. ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയിൽ ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോക്‌സോ നിയമ പ്രകാരം ആണ് പോലീസ് കേസ് എടുത്തത്. സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി, കെ എൽ 10 പത്ത് എന്നീ സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് കൂടിയാണ് നാസർ കറുത്തേനി.ജമാഅത്തെ ഇസ്ലാമിയുടെ സാഹിത്യ സംഘടനാ നേതാവാണ്.
Discussion about this post