എറണാകുളം: തന്റ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ബാല. താൻ ഇതുവരെ രണ്ട് വിവാഹം മാത്രമാണ് കഴിച്ചത് എന്ന് ബാല പറഞ്ഞു. ആദ്യ ഭാര്യയെന്ന പേരിൽ പറയപ്പെടുന്ന ചന്ദന സദാശിവ റെഡ്ഡി പ്രണയിനി ആയിരുന്നുവെന്നും ബാല പറഞ്ഞു. സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
എന്റെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളെല്ലാം പച്ചക്കള്ളമാണ്. ഞാനെന്താ നാല് കെട്ടിയവനോ?. ഇതുവരെ രണ്ട് വിവാഹം മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടാമത്തെ ആളാണ് കോകില. ചന്ദവ ശിവ റെഡ്ഡി തന്റെ പ്രണയിനി ആണ്. പ്രണയിക്കുമ്പോൾ കോകിലയുമായി ചന്ദന സംസാരിച്ചിട്ടുണ്ട്. ചന്ദന കന്നഡക്കാരി ആണെന്നാണ് പറയുന്നത്. ഇത് കേട്ട് ചന്ദന എന്നെ വിളിച്ച് ചിരിക്കുകയായിരുന്നു.
ഞാനും ചന്ദനയും ആറാം ക്ലാസ് മുതൽ ഒന്നിച്ച് പഠിച്ചതാണ്. ഇക്കാര്യം അമൃതയോട് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു. 21ാം വയസ്സിൽ സർട്ടിഫിക്കറ്റിന് വേണ്ടി വിവാഹം ചെയ്തു. എന്നാൽ പിന്നീട് ക്യാൻസൽ ചെയ്തു. ഇതൊക്കെ ഞാൻ തന്നെയാണ് അമൃതയോട് ഇതെല്ലാം പറഞ്ഞത്. റെഡ്ഡി എന്നാൽ തെലുങ്ക് ആണ്. പിന്നെ എന്തിനാണ് കർണാടക എന്ന് പറയുന്നത്. ഈ വാർത്തകൾ കണ്ട് അടുത്തിടെ ചന്ദന വിളിച്ചിരുന്നു. ഞങ്ങൾ കുറേ ചിരിച്ചുവെന്നും ബാല കൂട്ടിച്ചേർത്തു.
Discussion about this post