കോഴിക്കോട് : എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ ചെന്നെയിൽ നിന്നാണ് പിടികൂടിയത്.
കോഴിക്കോട് നിന്നുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയെ ഹോട്ടൽ മുറിയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവില്‍ പോവുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും ലോഡ്ജില്‍ മുറിയെടുത്തത്. പിറ്റേന്ന് തന്നെ അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് പോയിരുന്നു. ചൊവ്വാഴ്ചയാണ് ഫസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post