കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങൾ അടിച്ച് തകർത്തു. ബിർഭൂം ജില്ലയിലെ ഇന്ദ്രഗച്ഛാ ഗ്രാമത്തിലാണ് സംഭവം. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപം താമസിക്കുന്നവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ കവാടം അക്രമികൾ തകർത്തിട്ടുണ്ട്. അകത്ത് കയറിയ ശേഷം വിഗ്രഹങ്ങൾ മുഴുവൻ അടിച്ച് തകർക്കുകയായിരുന്നു.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഹനുമാൻ വിഗ്രഹവും അക്രമികൾ അടിച്ച് തകർത്തിട്ടുണ്ട്. ശ്രീകോവിലും നശിപ്പിച്ചു. വിളക്കുകളും മറ്റ് പൂജാ സാമഗ്രികളും നശിപ്പിച്ച നിലയിൽ ആണ്. വിവരം അറിഞ്ഞെത്തിയ പോലീസ് ക്ഷേത്രത്തിനുള്ളിൽ പരിശോധന നടത്തി. ഒന്നിലധികം പ്രതികൾക്ക് കൃത്യത്തിൽ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
അതേസമയം ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് എത്തി. ക്ഷേത്രങ്ങൾക്കും ഹിന്ദു സമൂഹത്തിനും നേരായ ഇത്തരം അതിക്രമങ്ങൾ തടയണം എന്നാണ് ഇവരുടെ ആവശ്യം. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും വിശ്വാസികൾ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
News coming in from #Birbhum district of #WestBengal.
Unknown miscreants attacked a Sri Hanuman temple in #Siuri.
The Murti has been vandalised.
The Sri Hanuman temple is situated in the #Indragachha area. pic.twitter.com/zKHUix6r9C
— Hindu Voice (@HinduVoice_in) November 29, 2024
Discussion about this post