കൊച്ചി; അവതാരകയും ഗായികയുമായ അഞ്ജു ജോസഫ് വിവാഹിതയായി. താരം തന്നെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. ആദിത്യ പരമേശ്വരൻ ആണ് വരൻ. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ഭാവിയെ കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇത് അഞ്ജുവിന്റെ രണ്ടാം വിവാഹമാണ്.
ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ കരിയർ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സ്റ്റാർ മാജിക് ഷോയുടെ അടക്കം നിരവധി ഹിറ്റ് ടെലിവിഷൻ ഷോകളുടെ ഡയരക്ടറായ അനൂപ് ജോൺ ആണ് അഞ്ജു ജോസഫിന്റെ ആദ്യ ഭർത്താവ്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം. ഈ ബന്ധം തകർന്നത് താരത്തെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നു.
Discussion about this post