സിനിമ ലോകം മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്‍റെ സീക്വല്‍ മലയാളത്തിലെ എക്കാലത്തെയും ബിഗ് കാന്‍വാസ് ചിത്രങ്ങളിലൊന്നാണ്. ഇന്ന് പുലര്‍ച്ചെയോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായികഴിഞ്ഞു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. സംബന്ധിച്ച് എമ്പുരാന്‍ അത്രയും പ്രാധാന്യമുള്ള ഒരു പ്രോജക്റ്റ് ആണെന്ന് ആന്റണി പറയുന്നു. ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാനിലൂടെ യാഥാര്‍ഥ്യമാവുന്നത്. എല്ലാവരും ശ്രദ്ധിക്കുന്ന ഒരു ചിത്രം എന്നതിലുപതി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് സൃഷ്ടിക്കണമെന്നതായിരുന്നു ഇക്കാലമത്രയുമുള്ള തങ്ങളുടെ ആഗ്രഹം. ഇപ്പോഴിതാ ഈ പ്രോജക്റ്റോടെ ആ സ്വപ്നം നേടിയെടുത്തതായി ആണ് തങ്ങൾ കരുതുന്നതെന്നും ആന്റണി വ്യക്തമാക്കി.
‘മോഹന്‍ലാല്‍ സാര്‍ ഏറ്റവും മികച്ച നടനാണെന്നാണ് എപ്പോഴും എന്‍റെ വിശ്വാസം. പൃഥ്വിരാജ് സുകുമാരന്‍ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളും. കഴിവുറ്റ ഈ രണ്ട് പേരെയും ഒരുമിപ്പിച്ച്, മുരളി ഗോപിയുടെ തിരക്കഥയുടെ മികവില്‍ എത്തുന്ന ചിത്രം ഗംഭീരമായ ഒന്നായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’- ആന്റണി കൂട്ടിച്ചേര്‍ത്തു.
Discussion about this post