ലണ്ടൻ: മിനുസമാർന്ന ഉപരിതലമുള്ള ചോക്ലേറ്റ് ബാർ ലഭിച്ച ഉപഭോക്താവിന് നഷ്ടപരിഹാരം നൽകി പ്രമുഖ ചോക്ലേറ്റ് നിർമ്മാതാക്കളായ മാർസ് റിഗ്ലി. ഐൽസ്ബറി സ്വദേശിയായ ഹാരി സീഗറിനാണ് കമ്പനി നഷ്ടപരിഹാരം നൽകിയത്. ചോക്ലേറ്റിന്റെ ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും, അത് വലിയ ചർച്ചയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനിയുടെ നടപടി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ക്ലാസിക് കാർ ഷോ കാണുന്നതിനായി ബ്രിമിംഗ്ഹാമിലേക്ക് പോകും വഴി, ഓക്‌സ്‌ഫോർഡ്‌ഷെയറിലെ സർവ്വീസ് സ്റ്റേഷനിൽ നിന്നാണ് ഹാരി മാർസിന്റെ ചോക്ലേറ്റ് ബാർ വാങ്ങിയത്. മാർസ് ചോക്ലേറ്റിന്റെ പ്രധാന ആകർഷണം ആണ് ഉപരിതലത്തിലുള്ള ചുരുളുകൾ. എന്നാൽ ഹാരിയുടെ ചോക്ലേറ്റിന്റെ ഉപരിതലം മിനുസമുള്ളതായിരുന്നു. ഇത് കണ്ട് അതിശയിച്ച ഹാരി ചോക്ലേറ്റിന്റെ ചിത്രം പകർത്തി സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ചുരുളുകൾ ഇല്ലാത്തതിന്റെ കാരണം അറിയുന്നതിനായി കമ്പനിയെയും സമീപിച്ചു. പുതിയ പരീക്ഷണം ആണോ അതോ നിർമ്മാണത്തിൽ സംഭവിച്ച പിഴവാണോ ഇതെന്ന് അറിയുകയായിരുന്നു ഹാരിയുടെ ലക്ഷ്യം.
സത്യാവസ്ഥ ബോദ്ധ്യപ്പെട്ട് കമ്പനി ഹാരിയോട് മാപ്പ് ചോദിക്കുകയായിരുന്നു. തുടർന്ന് നഷ്ടപരിഹാരമായി 2 പൗണ്ട് ( 215) നൽകി. സംഭവത്തെക്കുറിച്ച് കമ്പനിയെ അറിയിച്ചതിൽ മാർസ് റിഗ്ലി ഹാരിയ്ക്ക് നന്ദി പറഞ്ഞു. സംഭവത്തിൽ കമ്പനി കൂടുതൽ അന്വേഷണം നടത്തുകയാണ്.
Discussion about this post