ആർക്കും എന്തും കാണിച്ചിട്ട് ഓടിക്കയറാൻ പറ്റുന്ന സംഘടനയായി അമ്മ മാറിയെന്ന് നടൻ വിജയ്കുമാർ. ആര് എന്തൊക്കെ മറച്ച് വച്ചാലും പുറത്ത് വരാൻ ഉള്ളത് എല്ലാം പുറത്ത് വരും എന്ന് നടൻ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
അമ്മയുടെ പ്രവർത്തനങ്ങൾ എല്ലാം ഞാൻ നിരീക്ഷിക്കാറുണ്ട്. അമ്മയുടെ തുടക്കം മുതൽ ഞാൻ കാണുന്നതാണ്. ഇപ്പോൾ രചന നാരായണൻകുട്ടിയും ശ്വേതയുമൊക്കെ അമ്മയുടെ തലപ്പത്ത് വരുമ്പോൾ സംഘടനയുടെ പ്രവർത്തനത്തെ മൗനമായി നോക്കിക്കാണുകയാണ്.
അമ്മ പെണ്ണുപിടിയൻമാരുടെ സംഘടനയാകുന്നുവെന്ന് താൻ പണ്ട് മുതൽ പറയുന്നതാണ്. ഹേമ കമ്മിറ്റി വരുന്നതിന് മുൻപ് തന്നെ താൻ ഇത് വ്യക്തമാക്കിയ കാര്യമാണ്. എന്നാൽ അന്ന് കുറച്ച് പേർ തന്നെ പരിഹസിച്ചു. ഇപ്പോൾ അവർക്കൊക്കെയാണ് പ്രശ്‌നങ്ങൾ ഉണ്ടായിരിക്കുന്നത്. ഞാൻ പറയുന്നത് എന്റെ അനുഭവത്തിൽ നിന്ന് മാത്രമാണ് എന്നും താരം കൂട്ടിച്ചേർത്തു.
തനിക്ക് ഒരു കാര്യം വന്നപ്പോൾ അമ്മ തന്നെ സംഘടന തന്നെ സഹായിച്ചിട്ടില്ല. അന്ന് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ അമ്മ പെണ്ണുപിടിയൻമാരെയൊക്കെയാണല്ലോ സഹായിക്കുന്നതെന്ന് താൻ മറുപടി നൽകിയിട്ടുണ്ട് . വിജയ് ബാബു പീഡന വിഷയത്തിന്റെ സമയത്തായിരുന്നു അത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
വിജയകുമാർ കൂടി അഭിനയിച്ച മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് വീണ്ടും എത്തുകയാണ്. അതിനെ കുറിച്ച് ചോദിക്കുന്നതിനിടയിലാണ് ഇക്കാര്യങ്ങൾ വിജയ്കുമാർ വീണ്ടും തുറന്ന് പറഞ്ഞത്.
Discussion about this post