കൊല്ലം: എസ്ഡിപിഐയുടെ പരിപാടിയിൽ നിറ സാന്നിദ്ധ്യമായി കോൺഗ്രസ് എംഎൽഎ. കരുനാഗപ്പള്ളി എംഎൽഎയുമായ സിആർ മഹേഷാണ് എസ്ഡിപിഐയുടെ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇത് വിവാദങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.
വഖഫ് ബില്ലിനെതിരായ പ്രതിഷേധ പരിപാടിയിലാണ് സി ആർ മഹേഷ് പങ്കുചേരുന്നത്. കേന്ദ്രസർക്കാരിനെതിരെ വഖഫ്- മദ്രസ സംരക്ഷണ സമ്മേളനവും ബഹുജന റാലിയും എസ്ഡിപിഐ സംഘടിപ്പിക്കുന്നുണ്ട്. ഇതിലാണ് എംഎൽഎ പങ്കെടുക്കുന്നത്. കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദിന് സമീപം ഈ വരുന്ന എട്ടാം തിയതി വൈകീട്ട് നാല് മണിയ്ക്കാണ് പരിപാടി നടക്കുന്നത്.
എസ്ഡിപിഐ വഖഫ് സംരക്ഷണ സമിതി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിയ്ക്കുന്നത്.
വഖഫിനെയും മദ്രസകളെയും തകർക്കുന്നതിനുള്ള ആർഎസ്എസിന്റെ അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത് എന്നാണ് എസ്ഡിപിഐയുടെ നിലപാട്. ഇതേ തുടർന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നത്.
അതേസമയം എംഎൽഎ പരിപാടിയിൽ പങ്കെടുക്കുന്നതോടെ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് കൂടിയാണ് വ്യക്തമാകുന്നത്.
മുനമ്പത്തെ വഖഫ് അധിനിവേശം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പമാണെന്നാണ് കോൺഗ്രസ് ആവർത്തിക്കുന്നത്. ഇതിനിടെയാണ് എസ്ഡിപിഐയുടെ പരിപാടിയിൽ പങ്കെടുക്കുന്നത്. വർഗ്ഗീയ ശക്തികളുമായുള്ള കോൺഗ്രസിന്റെ ബന്ധവും ഇതിലൂടെ വ്യക്തമാകുന്നുണ്ട്.
Discussion about this post