കൊച്ചി: വസുദൈവ കുടുംബകമെന്ന ആശയം നടപ്പാക്കാനാണ് ആർ എസ് എസ് ശ്രമിച്ചതെന്ന് ബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ്. ആർ എസ് എസിനെ കുറിച്ച് വ്യാപക തെറ്റിദ്ധാരണകളാണ് പ്രചരിപ്പിക്കപ്പെട്ടത്. മുതിർന്ന ആർ എസ് എസ് പ്രചാരകൻ എസ് സേതുമാധവൻ പരിഭാഷപ്പെടുത്തി കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിക്കുന്ന’ ആദ്യത്തെ അഗ്‌നിപരിരക്ഷയെന്ന പുസ്തകത്തിൻറെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സി വി ആനന്ദബോസ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി.
ഗാന്ധി വധം ആർഎസ്എസിനെതിരെ ആരോപിച്ചത് സ്യമന്തകമണി മോഷ്ടിച്ചെന്ന കുറ്റം ഭഗവാൻ ശ്രീകൃഷ്ണന് മേൽ ചുമത്തിയത് പോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗീബത്സിനെ തോൽപ്പിക്കുന്ന നുണപ്രചാരണങ്ങളിലൂടെ ആർഎസ്എസ് ഒരു വിധ്വംസക പ്രസ്ഥാനമാണെന്ന ധാരണയാണ് എനിക്കുമുണ്ടായിരുന്നത്. എന്നാൽ പിന്നീട് ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിലൂടെ ആ ധാരണ തിരുത്തി. സംഘത്തെക്കുറിച്ച് പഠിക്കാൻ അവസരമുണ്ടായിരുന്നിട്ടും അതിന് മുതിരാതെ തെറ്റിദ്ധരിച്ചതിൽ ഇന്ന് താൻ ഖേദിക്കുന്നുവെന്ന് ആനന്ദബോസ് പറഞ്ഞു.
ഓരോ ഭാരതീയനും ജാതിമത വ്യത്യാസമില്ലാതെ കൃഷ്ണന്റെയും, ബുദ്ധന്റെയും, യേശുവിന്റെയും, നബിയുടെയുടേയും തത്വങ്ങളെ ഉൾക്കൊള്ളുമ്പോൾ ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വത്തെ മനസ്സിലാക്കാൻ സാധിക്കും. ചില കാലഘട്ടത്തിൽ സത്യത്തിന് വേഗത ഇല്ല എന്നും, ഇരുൾ മൂടി എങ്കിലും സത്യം സനാതനമാണ്, സ്‌നേഹമാണ്, കരുണയാണ്. അതെന്നും തെളിഞ്ഞു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പഴയമയുടെ മഹത്വത്തേയും, പുതുമയുടെ മാസ്മരികതയേയും ഓരോ ഭാരതീയന്റെയും മനസ്സിലേക്ക് സന്നിവേശിക്കാനാണ് ആർ.എസ്.എസ് എന്ന മഹത്തായ പ്രസ്ഥാനം നിലകൊള്ളുന്നത്. റെഡി ഫോർ സോഷ്യൽ സർവ്വീസ് എന്ന അർത്ഥത്തിൽ താൻ അതിനെ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.













Discussion about this post