ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം.
സംഭവത്തില്‍ ഹൈദരാബാദ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിനിയാണ് ശോഭിത. രണ്ട് വർഷം മുമ്പ് ആയിരുന്നു ഇവരുടെ വിവാഹമെന്ന് ആണ് വിവരം.
വിവാഹ ശേഷമാണ് ഇവര്‍ ഹൈദരാബാദിലേക്ക് താമസം മാറിയത്.
ശോഭിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന്. ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടെലിവിഷനിലൂടെ അഭിനയ ജീവിതം ആരംഭിച്ച ശോഭിത കന്നഡയിലെ ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു തുടങ്ങി 12ലധികം ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എറഡോണ്ട്ല മൂർ, എടിഎം, ഒന്നു കാതേ ഹെൽവ, ജാക്ക്പോട്ട് തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ ശേഷം തെലുങ്ക് സിനിമയിൽ സജീവമാവുന്നതിനിടെയാണ് മരണം.
Discussion about this post