മൻസ: ഇതര സംസ്ഥാന തൊഴിലാളികളുമായി വിവാഹം ചെയ്യുന്നതിന് വില ക്കേര്‍പ്പെടുത്തി പഞ്ചാബിലെ ഒരു ഗ്രാമ പഞ്ചായത്ത്. പഞ്ചാബിലെ മൻസയിലെ ജവഹർകേയിലെ ഗ്രാമ പഞ്ചായത്തിലാണ് ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയത്.
ഗ്രാമത്തിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും വിവാഹം ചെയ്യരുതെന്ന് പ്രമേയത്തില്‍ പറയുന്നു. വിലക്ക് മറികടക്കുന്നവർക്ക് ഊര് വിലക്ക് അടക്കമുള്ളവ ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്നതാണ് പ്രമേയം.
നവംബർ 24ന് ഇത്തരമൊരു പ്രമേയം പഞ്ചായത്ത് പാസാക്കിയത്. തുടർന്ന് ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
പഞ്ചായത്ത് അംഗങ്ങളെ വിളിച്ച് ആവശ്യമായ മാറ്റങ്ങൾ പ്രമേയത്തിൽ വരുത്തുമെന്ന് മൻസ ഡെപ്യൂട്ടി കമ്മീഷണർ കുൽവന്ത് സിംഗ് പ്രതികരിച്ചു. ഇത്തരമൊരു പ്രമേയം പാസാക്കാനും അത് പ്രാബല്യത്തിൽ വരുത്താനും നിയമം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി.
Discussion about this post