കണ്ണൂര്‍: ജി സുധാകരന്‍റെ പാതി മനസ്സ് ബിജെപിക്കൊപ്പമാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. “ജി സുധാകരനെ അദ്ദേഹത്തിന്‍റെ വീട്ടിൽ കാണാൻ പോയ ആളാണ് താൻ. ജി സുധാകരനെ ഷാളിട്ട് താൻ സ്വീകരിച്ചു. തന്നെ ജി സുധാകരൻ വീടിനു മുന്നിലെ ഗേറ്റിൽ വന്നാണ് സ്വീകരിച്ച അകത്തു കൊണ്ടുപോയത്. ആ സ്വീകരണം ബിജെപിയോടുള്ള സ്വീകരണം ആയിരുന്നു. മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളാണ് ജി സുധാകരൻ” അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരനെ ഒഴിവാക്കിയിരുന്നു . ഉദ്ഘാടനച്ചടങ്ങിലേക്കോ പൊതുയോഗത്തിലേക്കോ അദ്ദേഹത്തെ ക്ഷണിച്ചില്ല. പറവൂരിൽ ജി സുധാകരൻ്റെ വീടിന് തൊട്ടടുത്താണ് സിപിഎം ഏരിയ സമ്മേളനം നടന്നത് എന്ന് ശ്രദ്ധേയമാണ്. ഇതിനെ തുടർന്ന് ജി സുധാകരൻ സി പി എമ്മുമായുള്ള ബന്ധത്തിൽ എന്ത് സംഭവിക്കും എന്ന ഊഹാപോഹങ്ങൾ ശക്തമാണ്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ജി സുധാകരനെ സന്ദർശിച്ചതും സംശയങ്ങൾക്ക് ആഴം കൂട്ടുന്നുണ്ട്.
Discussion about this post