തിരുവനന്തപുരം : മധു മുല്ലശ്ശേരിയുടെ ആരോപണങ്ങൾക്ക് മറുപടിയായി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. . മധു നടത്തുന്നത് അപവാദ പ്രചാരണമാണ്. പറഞ്ഞതെല്ലാം അവാസ്തവം എന്ന് അദ്ദേഹം പറഞ്ഞു. മധുവിനെതിരെ നടപടി മേൽ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചോർത്തു.
മംഗലപുരത്ത് സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ മധു മുല്ലശേരി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു. എൻ ജലീലിനെയാണ് പുതിയ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും സെക്രട്ടറിയായ മധുവിനെതിരെ രൂക്ഷ വിമർശനം ജില്ലാ നേതൃത്വം ഉന്നയിച്ചിരുന്നു.
സിപിഎമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവെയ്ക്കും. നിരവധി പ്രവർത്തകരും പാർട്ടി വിടും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ സന്തോഷിച്ചയാളാണ് വി ജോയി. ജോയി ജില്ലാ സെക്രട്ടറിയായ ശേഷം വിഭാഗീയത കൂടിയെന്നും മധു ആരോപിച്ചിരുന്നു.
Discussion about this post