സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്‌സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. മനുഷ്യന്റെ ഭാവി വാസസ്ഥലമായി കണക്കാക്കുന്ന ചൊവ്വയ്ക്ക് രണ്ട് ഉപഗ്രഹങ്ങളാണുള്ളത്.
ഫോബോസ്, ഡീമോസ് എന്നീവയാണ് അവ. എങ്ങനെയായിരിക്കാം ചൊവ്വ ഗ്രഹത്തിന് രണ്ട് ചന്ദ്രൻമാരെ കിട്ടിയത്.
പുതിയ പഠനം പറയുന്നതനുസരിച്ച് ഒരു ഛിന്നഗ്രഹത്തെ ചൊവ്വ പിടിച്ചെടുത്തതിൽ നിന്നാണ് രണ്ട് ഉപഗ്രഹങ്ങളും പിറവി കൊണ്ടത് എന്നാണ്. ഡർഹാം യൂണിവേഴ്സിറ്റിയിലെ സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചുള്ള സിമുലേഷൻ പഠനമാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്.
ചൊവ്വയുടെ സമീപത്ത് കൂടെ കടന്നുപോയ ഒരു ഛിന്നഗ്രഹത്തെ ചുവന്ന ഗ്രഹം ഗുരുത്വബലത്താൽ വലിച്ചെടുത്തിരിക്കാം, പെടുന്നനെയുണ്ടായ ആകർഷണത്തിൽ ഛിന്നഗ്രഹം തകർന്ന് കാലക്രമേണ ഫോബോസ്, ഡീമോസ് എന്നീ ഉപഗ്രഹങ്ങൾ രൂപപ്പെട്ടിരിക്കാം എന്നുമാണ് പുതിയ തിയറി. ഇത് സംബന്ധിച്ചുള്ള പഠനം നവംബർ 20ന് സയൻസ് ഡയറക്ട് പ്രസിദ്ധീകരിച്ചു.
ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങൾക്ക് അവയുടെ ആകൃതി ക്രമരഹിതമാണ്.്. 1877 ഓഗസ്റ്റിൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ ആസാഫ് ഹാൾ ഇത് കണ്ടെത്തിയത്. ഇവ രണ്ടും ഗ്രീക്ക് പുരാണത്തിലെ ഇരട്ട കഥാപാത്രങ്ങളായ ഫോബോസ് (ഭയവും പരിഭ്രാന്തിയും), ഡീമോസ് (ഭീകരതയും ഭയവും) എന്നിവരിൽ നിന്നാണ് നാമങ്ങൾ ഉപഗ്രഹങ്ങൾക്ക് ഹാൾ നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Discussion about this post