ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തിനിടെ യൂറോപ്യൻ നേതാക്കളുടെ ഫോൺകോൾ ചേർന്നു. തിങ്കളാഴ്ച നടന്ന ഒരു കോൺഫറൻസ് കോളിൽ, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കി എന്നിവർ തമ്മിലുള്ള സംസാരമാണ് ചോർന്നത്. ജർമ്മൻ മാധ്യമമായ സ്പീഗൽ ആണ് ഈ ചോർന്ന ടെലിഫോൺ സംഭാഷണം പുറത്തുവിട്ടത്.
യുക്രെയ്‌ൻ വിഷയത്തിൽ യുഎസ് പ്രതിനിധികൾ നയിക്കുന്ന ചർച്ചകളെക്കുറിച്ച് യൂറോപ്യൻ നേതാക്കൾ ആശങ്ക ഉന്നയിച്ചു. സെലൻസ്കി ഇപ്പോൾ ഒരു വലിയ അപകടത്തിലാണ് ഉള്ളത് എന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഈ ഫോൺ ഗോളിൽ പറയുന്നു. “സുരക്ഷാ ഉറപ്പുകളിൽ വ്യക്തതയില്ലാതെ, പ്രദേശത്തിന്റെ കാര്യത്തിൽ യുഎസ് യുക്രെയ്‌നെ ഒറ്റിക്കൊടുക്കാൻ സാധ്യതയുണ്ട്,” എന്നും ഇമ്മാനുവൽ മാക്രോൺ പറയുന്നുണ്ട്.
“വരും ദിവസങ്ങളിൽ നിങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അമേരിക്കക്കാർ നിങ്ങളുമായും ഞങ്ങളുമായും കളിക്കുകയാണ്,” എന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർച്ച് യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിക്ക് മുന്നറിയിപ്പ് നൽകുന്നത് ഈ ശബ്ദ സന്ദേശത്തിൽ കേൾക്കാവുന്നതാണ്. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ സമാധാന ചർച്ചകളിൽ യൂറോപ്പിന് വിശ്വാസമില്ലെന്നാണ് ഈ ചോർന്ന ഫോൺ കോളിലെ സന്ദേശങ്ങൾ വ്യക്തമാക്കുന്നത്.












Discussion about this post